ജോര്‍ജിന്റെ ജല്പനങ്ങള്‍ക്കു തിരിച്ചടിയെന്നു കേരള കോണ്‍ഗ്രസ്-എം
Saturday, May 30, 2015 12:21 AM IST
കോട്ടയം: പി.സി. ജോര്‍ജിന്റെ ജല്പനങ്ങള്‍ക്കേറ്റ കരണത്തടിയാണു ഹൈക്കോടതി വിധിയെന്നു കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം എംപി.

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെയും ചെയര്‍മാന്‍ കെ.എം. മാണിയെയും പൊതുജനമധ്യത്തില്‍ അപഹാസ്യരാക്കാന്‍ ഏറെനാളായി പി.സി. ജോര്‍ജ് ശ്രമിച്ചുവരുകയാണ്. ഇരട്ടപ്പദവി സംബന്ധിച്ചു ജോര്‍ജ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയും വ്യാജപ്രചാരണത്തിന്റെ ഭാഗമാണ്. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി വാര്‍ത്തകളില്‍ ഇടംനേടാമെന്ന ജോര്‍ജിന്റെ വ്യാമോഹമാണു വിധിയിലൂടെ അവസാനിച്ചത്.


നിയമത്തോടും ഭരണഘടനയോടും യാതൊരു ബഹുമാനമില്ലാത്ത ജോര്‍ജിനു നിയമവ്യവസ്ഥയോടും ബഹുമാനവുമില്ല. ഇതിന്റെ തെളിവാണു ഹൈക്കോടതിയില്‍ അദ്ദേഹം ഫയല്‍ചെയ്ത ഹര്‍ജി. സത്യം ഒടുവില്‍ ജയിക്കുമെന്ന പാഠം മനസിലാക്കണമെന്നും ജോയി ഏബ്രഹാം എംപി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.