യുവതിയെ പീഡിപ്പിച്ചു വഴിയില്‍ തള്ളി; കാമുകന്‍ പിടിയില്‍
Saturday, May 30, 2015 12:23 AM IST
കുമളി: പ്രണയം നടിച്ചു വിളിച്ചുവരുത്തി ദളിത് യുവതിയെ കൂട്ട മാനഭംഗത്തിനിരയാക്കിയശേഷം വഴിയില്‍ തള്ളി. കാമുകന്‍ പിടിയിലായി. കാമുകന്റെ സുഹൃത്തുക്കളും ഒരു സുഹൃത്തിന്റെ ഭാര്യയും ഒളിവില്‍.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന 24കാരിയായ വീട്ടമ്മ പ്രണയത്തിലായ പാമ്പനാറിലെ ഓട്ടോ ഡ്രൈവര്‍ മുല്ല എന്നുവിളിക്കുന്ന പാമ്പനാര്‍ സ്വദേശി ഷൈന്‍ (31) വിളിച്ചതനുസരിച്ചു ഷൈനിന്റെ സുഹൃത്ത് കുട്ടന്റെ പാമ്പനാറിലെ വീട്ടിലെത്തി. അവിടെ ഷൈന്‍ ഇവരെ മാനഭംഗപ്പെടുത്തി. ഇതിനുശേഷം ഇയാള്‍ ശബരിമല ഭാഗത്തേക്കു പോയി.

പിന്നീടു കുട്ടനും മറ്റൊരു സുഹൃത്ത് ധര്‍മനും ഇവരെ മാനഭംഗപ്പെടുത്തി. കുട്ടന്റെ ഭാര്യയുടെ സഹായത്തോടെയാണു ഉപദ്രവിച്ചതെന്നുമാണു യുവതിയുടെ മൊഴിയിലുള്ളത്. അവശയായ യുവതിയെ കുട്ടന്‍ ഒരു ഓട്ടോറിക്ഷയില്‍ പീരുമേട് ലക്ഷ്മികോവില്‍ ഭാഗത്ത് ഇറക്കിവിട്ടു. നാട്ടുകാര്‍ ഇവരെ പീരുമേട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നുദിവസം മുമ്പാണു സംഭവം.


ആശുപത്രിയില്‍നിന്നുള്ള അറിയിപ്പനുസരിച്ചു പീരുമേട് പോലീസ് കേസെടുത്ത് യുവതിയുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണത്തില്‍ ഷൈനിനെ പാമ്പനാറ്റില്‍നിന്നു പീരുമേട് സിഐ പി.വി. മനോജ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ് ചെയ്തു. യുവതിയുടെ നഗ്നചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.