ഭൂമിതട്ടിപ്പ്: അന്വേഷണ പുരോഗതി അറിയിക്കണമെന്നു കോടതി
Saturday, May 30, 2015 12:26 AM IST
കൊച്ചി: കളമശേരി ഭൂമിതട്ടിപ്പു കേസുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു ഹൈക്കോടതി. കേസിലെ പരാതിക്കാരായ എന്‍.എ. ഷെരീഫ ഉള്‍പ്പെടെയുള്ളവര്‍ വ്യാജരേഖ ചമച്ചുവെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എതിര്‍കക്ഷിയായ സി.കെ അബ്ദുള്‍ മജീദ് സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റീസ് അലക്സാണ്ടര്‍ തോമസിന്റെ ഉത്തരവ്. തൃക്കാക്കര നോര്‍ത്ത് വില്ലേജില്‍ പത്തടിപ്പാലത്ത് 25 കോടി രൂപ വിലമതിക്കുന്ന 1.16 ഏക്കര്‍ ഭൂമി അന്യാധീനപ്പെടുത്താനായി ഭൂമിയുടെ തണ്ടപ്പേര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ തിരുത്തിയെന്നാണു പരാതിക്കാര്‍ ആരോപി ക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.