അഴിമതിക്കെതിരെ പുതിയ രാഷ്ട്രീയ പാര്‍ട്ടി
Saturday, May 30, 2015 12:26 AM IST
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി പി.സി. സിറിയക്കിന്റെയും മുന്‍ അക്കൌണ്ടന്റ് ജനറല്‍ ജയിംസ് കെ. ജോസഫിന്റെയും നേതൃത്വത്തില്‍ അഴിമതിക്കും കെടുകാര്യസ്തയ്ക്കുമെതിരെ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപം കൊള്ളുന്നു. രാജ്യത്തു വര്‍ധിച്ചുവരുന്ന അഴിമതി ചെറുക്കാന്‍ സംഘടിത പ്രസ്ഥാനങ്ങള്‍ക്കു മാത്രമേ സാധിക്കുകയുള്ളൂവെന്ന തിരിച്ചറിവാണു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നു സിറിയക് പറഞ്ഞു.

യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിച്ചിട്ടും അഴിമതിക്കു തടയിടാന്‍ ഇരുമുന്നണികള്‍ക്കും കഴിയാതെപോയി. ഒരു വിഭാഗം അഴിമതിക്കായി പണം വാങ്ങുമ്പോള്‍ മറുവിഭാഗമാകട്ടെ ഈ അഴിമതിക്കെതിരെ ശബ്ദിക്കാതിരിക്കാന്‍ പണം വാങ്ങുന്നു. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പാര്‍ട്ടി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ആദ്യ ആലോചന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പി.സി. സിറിയക്.


സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട നിരവധിപേര്‍ ആലോചനായോഗത്തില്‍ സംബന്ധിച്ചു. യോഗത്തില്‍ ജയിംസ് കെ. ജോസഫ് അധ്യക്ഷനായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.