ഏഴിമല നാവിക അക്കാദമിയില്‍ ബിരുദദാന ചടങ്ങ് നടത്തി
ഏഴിമല നാവിക അക്കാദമിയില്‍ ബിരുദദാന ചടങ്ങ് നടത്തി
Saturday, May 30, 2015 12:27 AM IST
കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍നിന്നു ബിടെക് പഠനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ ബിരുദദാന ചടങ്ങ് അക്കാദമിയില്‍ നടന്നു. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഡോ. കെ.എസ്. ദാസ്ഗുപ്ത ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാവിക അക്കാദമി കമന്‍ഡാന്റ് വൈസ് അഡ്മിറല്‍ പി. അജിത്കുമാര്‍, ഡെപ്യൂട്ടി കമന്‍ഡാന്റ് റിയര്‍ അഡ്മിറല്‍ എം.ടി. സുരേഷ്, റിയര്‍ അഡ്മിറല്‍ കെ.എസ്. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി നടത്തുന്ന അപ്ളൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് എന്നീ കോഴ്സുകളാണ് കേഡറ്റുകള്‍ക്കായി ഏഴിമലയില്‍ നടക്കുന്നത്. 118 പേരാണ് പഠനം പൂര്‍ത്തിയാക്കിയത്.


മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള ചീഫ് ഓഫ് ദി നേവല്‍ സ്റാഫ് റോളിംഗ് അവാര്‍ഡുകള്‍ക്ക് കന്‍വര്‍ പ്രീത് സിംഗ്, പുഷ്കര്‍ കുമാര്‍, ആഷിഷ് ജ്വയല്‍, ആദിത്യ മോറെ എന്നിവര്‍ അര്‍ഹനായി. പരിശീലനം പൂര്‍ത്തിയാക്കിയ 330 ഓളം കേഡറ്റുകളുടെ പാസിംഗ്ഔട്ട് പരേഡ് ഇന്നുരാവിലെ എട്ടിനു നടക്കും. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ മുഖ്യാതിഥിയായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.