മയക്കുമരുന്ന് കേസ്: കൂടുതല്‍ അറസ്റുണ്ടാകും
Saturday, May 30, 2015 12:27 AM IST
കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലിലെ ഡാന്‍സ്പാര്‍ട്ടിയില്‍ ലഹരിമരുന്നു കണ്െടത്തിയ കേസില്‍ വരും ദിനങ്ങളില്‍ കൂടുതല്‍ അറസ്റുണ്ടാകുമെന്നു പോലീസ് സൂചന നല്‍കി. കേസില്‍ അറസ്റിലായ ഡിസ്ക് ജോക്കി കോക്കാച്ചി എന്നറിയപ്പെടുന്ന മിഥുന്‍ സി. വിലാസിനു മയക്കുമരുന്നു മാഫിയയുമായുള്ള ബന്ധങ്ങളെക്കുറിച്ചു വ്യക്തമായ സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. കൂടുതല്‍ തെളിവു ശേഖരിക്കാനായി അടുത്ത ദിവസം അന്വേഷണ സംഘം ഗോവയിലേക്കു പോകും. മിഥുനുമായി അടുത്ത ബന്ധമുള്ള സിനിമാ, സീരിയല്‍രംഗത്തെ ചില നടിമാരെ നാളെ മുതല്‍ ചോദ്യംചെയ്യും.

മിഥുന്റെ ലാപ്ടോപ്പില്‍നിന്നു നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്െടന്നാണു പോലീസ് പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.