ഡിജെ പാര്‍ട്ടിയില്‍ മയക്കുമരുന്ന്: അന്വേഷണം കോഴിക്കോട്ടേക്കും
Saturday, May 30, 2015 12:32 AM IST
കോഴിക്കോട്: കൊച്ചിയില്‍ പഞ്ചനക്ഷത്ര ഹോട്ടലിലെ ഡാന്‍സ് പാര്‍ട്ടിയില്‍നിന്നു ലഹരിമരുന്ന് കണ്െടത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം കോഴിക്കോട്ടേക്കും. അറസ്റിലായ ഡിജെ കോക്കാച്ചി എന്ന മിഥുന്റെ വിലാസത്തില്‍ മയക്കുമരുന്ന് എത്തിച്ചു നല്കുന്നവരില്‍ കോഴിക്കോട് സ്വദേശികളുമുണ്െടന്നു പോലീസിനു വിവരം ലഭിച്ചു.

കോക്കാച്ചിയെ ചോദ്യം ചെയ്തതില്‍നിന്നാണ് ഇതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. ഇതേത്തുടര്‍ന്നു കൊച്ചി സൌത്ത് പോലീസ് സ്റേഷനില്‍നിന്നുള്ള നാലംഗ പോലീസ് സംഘം കോഴിക്കോട്ടെത്തി. ഗോവയില്‍നിന്നും മയക്കുമരുന്ന് നേരിട്ട് എത്തിക്കുന്നതു കോഴിക്കോട്ടാണെന്നും മൂന്നുപേരാണ് ഇതിനു പിന്നിലെന്നുമാണു കോക്കാച്ചിയില്‍നിന്നു പോലീസിനു ലഭിച്ച വിവരം. ഈ മൂന്നു പേരെ കണ്െടത്താനാണു പോലീസ് ശ്രമം.


തെളിവെടുപ്പിനു കോക്കാച്ചിയെ കോഴിക്കോട്ട് കൊണ്ടുവരുമെന്നു പോലീസ് കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കൊച്ചിയില്‍നിന്നെത്തിയ പോലീസ് കോഴിക്കോട്ടെ പോലീസിന്റെ സഹായം തേടിയിട്ടില്ല. രഹസ്യസ്വഭാവത്തിലുള്ള അന്വേഷണമാണ് ഇവര്‍ നടത്തുന്നതെന്നാണു വിവരം. അതേസമയം, മയക്കുമരുന്നു സംഘങ്ങള്‍ കോഴിക്കോട് കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്െടന്ന വിവരം ലഭിച്ചതോടെ ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ശേഖരിക്കാന്‍ പോലീസ് നടപടി തുടങ്ങി. നവ മാധ്യമങ്ങളെ ഉപയോഗിച്ചാണു പാര്‍ട്ടിക്കുള്ള ആളുകളെ കണ്െടത്തുന്നതെന്ന വിവരം ലഭിച്ചതോടെ ഇത്തരം സൈറ്റുകളും പോലീസ് നിരീക്ഷിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.