ഹരിത ട്രൈബ്യൂണല്‍ ബെഞ്ച്: സര്‍ക്കാര്‍ സൌകര്യം ഏര്‍പ്പെടുത്തണം
Saturday, May 30, 2015 12:32 AM IST
കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണല്‍ ബെഞ്ച് കൊച്ചിയില്‍ കേരള ഹൈക്കോടതി പരിസരത്തു പ്രവര്‍ത്തിക്കുന്നതിനു ട്രൈബ്യൂണല്‍ നിര്‍ദേശിക്കുന്ന സൌകര്യം ഏര്‍പ്പെടുത്തുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കണമെന്നു ഹൈക്കോടതി. അഡ്വ.ബേസില്‍ അട്ടിപ്പേറ്റി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണു ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സൌകര്യങ്ങള്‍ എത്രയും പെട്ടെന്ന് ഒരുക്കിയാല്‍ ബെഞ്ചിന്റെ പ്രവര്‍ത്തനം തുടങ്ങാമെന്നു ഹരിത ട്രൈബ്യൂണല്‍ രജിസ്ട്രാര്‍ ജനറല്‍ സഞ്ജയ് കുമാര്‍ ഹൈക്കോടതി മുമ്പാകെ സത്യവാങ്മൂലം നല്‍കിയിരുന്നു.


കോടതി മുറി, ആവശ്യമായ കംപ്യൂട്ടര്‍, സ്റേഷനറി, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ ഒരുക്കണം. സ്റെനോഗ്രാഫര്‍, കോര്‍ട്ട് മാസ്റര്‍ തുടങ്ങിയവരെ നിയോഗിക്കണം. ട്രൈബ്യൂണല്‍ ജീവനക്കാര്‍ക്കു താമസ സൌകര്യം ഉറപ്പാക്കണം. ട്രൈബ്യൂണല്‍ ജുഡീഷല്‍ അംഗങ്ങളെ സംസ്ഥാനത്തിന്റെ അതിഥികളായി പരിഗണിക്കണം. കേരള ഹൈക്കോടതിയിലുള്ള ബന്ധപ്പെട്ട കേസുകള്‍ ട്രൈബ്യൂണലിന്റെ എറണാകുളം ബെഞ്ചിലേക്കു മാറ്റണമെന്നും ട്രൈബ്യൂണല്‍ രജിസ്ട്രാര്‍ ജനറല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.