അന്താരാഷ്ട്ര യോഗ ദിനാഘോഷം
Saturday, May 30, 2015 12:34 AM IST
കൊച്ചി: അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ 15 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി നടക്കുന്ന സന്ദേശയാത്ര ജൂണ്‍ 15ന് തിരുവനന്തപുരത്ത് ആയുര്‍വേദ ആന്‍ഡ് ഹോമിയോ സെക്രട്ടറി ഡോ. ബീന ഉദ്ഘാടനംചെയ്യും.

തിരുവനന്തപുരത്തു പൈതൃക് പ്രസിഡന്റ് കൈതപ്രം വാസുദേവന്‍ നമ്പൂതിരിയുടെയും കാസര്‍ഗോഡ് എസ്. വ്യാസ യൂണിവേഴ്സിറ്റി യൂറോപ്യന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.വി. നാരായണന്റെയും നേതൃത്വത്തില്‍ സന്ദേശയാത്ര ആരംഭിക്കും. 21ന് എറണാകുളത്തു സമാപിക്കും.

സമാപന ദിനത്തില്‍ എല്ലാ ജില്ലകളിലും രാവിലെ ഏഴു മുതല്‍ 7.30 വരെ കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കുലര്‍ അനുസരിച്ചുള്ള സാമൂഹ്യയോഗ പ്രദര്‍ശനവും സംസ്കാരിക സമ്മേളനവും നടക്കും. എറണാകുളത്ത് രാവിലെ ഏഴിന് സാമൂഹ്യയോഗ പഠനം, 9.30ന് ധ്യാനപരിശീലനം, വൈകിട്ട് മൂന്നിനു യോഗപ്രദര്‍ശനം, അഞ്ചിനു സാംസ്കാരിക സമ്മേളനം എന്നിവ എളമക്കര ഭാസ്കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.


യോഗദിനാഘോഷത്തിന്റെ ഭാഗമായി യോഗസരള പരിശീലനം, ശിവസംഹിതായോഗവിജ്ഞാനം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും.

ആരോഗ്യഭാരതി, സേവാഭാരതി, ക്രീഡാഭാരതി, വിദ്യാഭാരതി, രാഷ്ട്രധര്‍മ പരിഷത്ത് യോഗ ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകള്‍ ചേര്‍ന്നാണു പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആഘോഷ പരിപാടികള്‍ക്കായുള്ള സ്വാഗതസംഘ രൂപവത്കരണം ആറിനു വൈകിട്ട് ആറിനു ബിടിഎച്ചില്‍ നടക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.