ആറു വയസുകാരന്‍ ക്ഷേത്രക്കുളത്തില്‍വീണു മരിച്ചു
Sunday, May 31, 2015 12:42 AM IST
പാലാ: ആറു വയസുകാരന്‍ ക്ഷേത്രക്കുളത്തില്‍ വീണുമരിച്ചു. പുലിയന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തി മുണ്ടക്കുടിയില്‍ ഇല്ലത്ത് എം.വി. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ മകന്‍ ശ്രീഹരി (ആറ്) ആണ് മരിച്ചത്.

ഇന്നലെ രാത്രി ഏഴോടെയാണു സംഭവം. കുടുംബസമേതം ദീപാരാധനയ്ക്ക് എത്തിയതായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ക്ഷേത്രക്കുളത്തില്‍ വീണ നിലയില്‍ കണ്െടത്തുകയും ഉടന്‍ തന്നെ നാട്ടുകാര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് ശ്രീജ കുമാരനല്ലൂര്‍ കീരംതൊട്ടി ഇല്ലം കുടുംബാംഗം. സഹോദരി: ശ്രീവിദ്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.