ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനു കടലാസ് രഹിത ഓഫീസ്
Sunday, May 31, 2015 12:45 AM IST
കൊച്ചി: മരുന്നുകളുടെ പരിശോധന, വിലനിയന്ത്രണം എന്നിവയ്ക്കു നേതൃത്വം നല്‍കുന്ന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് കടലാസ് രഹിതമാകുന്നു.

ലൈസന്‍സുകള്‍ അനുവദിക്കാനായി പുതിയ സോഫ്റ്റ്വെയര്‍ ഏര്‍പ്പെടുത്തിയതടക്കമുള്ള ആധുനികവത്ക്കരണമാണു വകുപ്പിനെ പുതിയ യുഗത്തിലെത്തിച്ചിരിക്കുന്നത്.ലൈസന്‍സുകള്‍ക്കായി അപേക്ഷ സ്വീകരിക്കുന്നത് ഇപ്പോള്‍ അക്ഷയ കേന്ദ്രം വഴിയാണെന്ന് അസിസ്റന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ പി.പ്രകാശ് ബാബു അറിയിച്ചു. സേവനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി ലൈസന്‍സുകള്‍ അടക്കമുള്ള സേവനങ്ങളും വകുപ്പു നല്‍കിവരുന്നു. പരാതികള്‍ തീര്‍പ്പാക്കുന്നതിലും നിശ്ചിത സമയപരിധി പാലിക്കുന്നുണ്ട്.അത്യാധുനിക സൌകര്യങ്ങളോടെയാണു കാക്കനാട്ട് മേഖല മരുന്നുപരിശോധന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ മരുന്നുകള്‍, പൊതുവിപണിയില്‍ നിലവിലുള്ള മരുന്നുകള്‍, സൌന്ദര്യവര്‍ധക വസ്തുക്കള്‍, എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനു പരിശോധന കേന്ദ്രത്തില്‍ സൌകര്യമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.