കലാസമിതികള്‍ക്കു സഹായം
Sunday, May 31, 2015 12:46 AM IST
തൃശൂര്‍: കേരള സംഗീത നാടക അക്കാഡമിയില്‍ അംഗീകാരമുളളതും, സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരമോ ട്രാവന്‍കൂര്‍ കൊച്ചി ലിറ്റററി സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരമോ രജിസ്റര്‍ ചെയ്തതും ആയ കലാസമിതികളില്‍നിന്നു 2015-2016 വര്‍ഷത്തെ ഗ്രാന്റിനുവേണ്ടി അപേക്ഷ ക്ഷണിച്ചു. സമിതി സ്ഥാപിച്ചിട്ടു ചുരുങ്ങിയതു രണ്ടു വര്‍ഷമെങ്കിലും തികഞ്ഞിരിക്കുകയും അക്കാഡമി അംഗീകാരം നേടി ഒരു വര്‍ഷമെങ്കിലും പൂര്‍ത്തിയാകണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെയും കലാപരിപാടികളുടെയും അടിസ്ഥാനത്തിലാണ് ഗ്രാന്റ്.

പ്രഫഷണല്‍ സംഘടനകളുടെയോ സ്ഥാപനങ്ങളുടെയോ കീഴില്‍ നൃത്തം, സംഗീതം, നാടകം തുടങ്ങിയ കലകള്‍ പഠിപ്പിക്കുന്നതോ, കലോത്സവങ്ങള്‍, കലയെ സംബന്ധിച്ച് സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കുന്നതോ ആയ സ്ഥാപനങ്ങള്‍/സംഘടനകള്‍, കഥകളി ക്ളബ്ബുകള്‍ എന്നിവയ്ക്കും ഗ്രാന്റിന് അപേക്ഷിക്കാം. ഇതരസ്ഥാപനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ക്ളബ്ബുകള്‍ക്കു പ്രത്യേകമായ നിയമാവലിയും രജിസ്ട്രേഷനും ഉണ്െടങ്കില്‍ ഗ്രാന്റിന് അപേക്ഷിക്കാം. സംഗീത-വാദ്യോപകരണങ്ങള്‍, കോസ്റ്യൂംസ് (ഉടയാടകള്‍), സ്റേജ് ഉപകരണങ്ങള്‍, ഫര്‍ണീച്ചര്‍ എന്നിവയ്ക്കാണു ഗ്രാന്റ് അനുവദിക്കുന്നത്. അപേക്ഷാഫോമിന് സെക്രട്ടറി, കേരള സംഗീത നാടക അക്കാഡമി, തൃശൂര്‍-20 എന്ന വിലാസത്തില്‍ 10 രൂപയുടെ തപാല്‍ സ്റാമ്പൊട്ടിച്ചു സ്വന്തം മേല്‍വിലാസമെഴുതിയ കവര്‍സഹിതം ജൂണ്‍ 17നുമുമ്പ് അപേക്ഷിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.