ബിഷപ് ഡോ. പീറ്റര്‍ സെലസ്റിന്‍ ഇളമ്പാശേരിലിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
ബിഷപ് ഡോ. പീറ്റര്‍ സെലസ്റിന്‍ ഇളമ്പാശേരിലിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
Sunday, May 31, 2015 12:47 AM IST
ഭരണങ്ങാനം: കപ്പൂച്ചിന്‍ സഭാംഗവും ജമ്മു-ശ്രീനഗര്‍ രൂപത മുന്‍ ബിഷപ്പുമായ ഡോ.പീറ്റര്‍ സെലസ്റിന്‍ ഇളമ്പാശേരിലിന് (72) ആയിരങ്ങളുടെ അന്ത്യാഞ്ജലി.

ഭരണങ്ങാനം അസീസി ആശ്രമ ദേവാലയത്തില്‍ ഇന്നലെ നടന്ന കബറടക്ക ശുശ്രൂഷകളില്‍ ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട ആയിരങ്ങള്‍ പങ്കെടുത്തു. സംസ്കാരശുശ്രൂഷകള്‍ക്കു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍, ജമ്മു ശ്രീനഗര്‍ ബിഷപ് ഡോ. ഐവന്‍ പെരേര, പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, ഛത്തീസ്ഗഡ് ബിഷപ് ഡോ. ഇഗ്നേഷ്യസ് മസ്കരാനസ്, ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കുട്ടോ, ഡല്‍ഹി മുന്‍ ആര്‍ച്ച്ബിഷപ് ഡോ. വിന്‍സെന്റ് കോണ്‍സസാവോ, കപ്പൂച്ചിന്‍ സെന്റ് ജോസഫ്സ് പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍, ക്രിസ്തുജ്യോതി പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസഫ് പൊന്നുംപുരയിടം എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.


ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, വിജയപുരം രൂപതാധ്യക്ഷന്‍ ഡോ. സെബാസ്റ്യന്‍ തെക്കത്തെച്ചേരില്‍, സെന്റ് ഫ്രാന്‍സിസ് പ്രൊവിന്‍ഷ്യാള്‍ ഫാ. സുനില്‍ ശേഷാടിമ, നിര്‍മല പ്രൊവിന്‍സ് സുപ്പീരിയര്‍ റഗുലര്‍ ഫാ. മാത്യു കല്ലിടിക്കല്‍, ധനമന്ത്രി കെ.എം. മാണി, ജോയി ഏബ്രഹാം എംപി, മോന്‍സ് ജോസഫ് എംഎല്‍എ, ന്യൂനപക്ഷ കമ്മീഷന്‍ അംഗം ഡോ. വി.വി. ജോഷി തുടങ്ങി ഒട്ടേറെപ്പേര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. നൂറുകണക്കിനു വൈദികരും സന്യാസിനിമാരും അല്മായരും സംസ്കാരശുശ്രൂഷകളില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.