പാലാ സെന്റ് ജോസഫ്സ് എന്‍ജിനിയറിംഗ് കോളജില്‍ ഐഐടി വര്‍ക്ക്ഷോപ്പ്
Sunday, May 31, 2015 12:54 AM IST
പാലാ: ഐഐടി മുംബൈയുടെയും ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്റെയും ആഭിമുഖ്യത്തില്‍ ജൂണ്‍ രണ്ടു മുതല്‍ 12 വരെ പാലാ സെന്റ് ജോസഫ്സ് എന്‍ജിനിയറിംഗ് കോളജില്‍ എന്‍വയോണ്‍മെന്റല്‍ സ്റഡീസ് എന്ന പേരില്‍ വര്‍ക്ക്ഷോപ്പ് നടത്തും. കോളജ് പാഠ്യപദ്ധതിയില്‍ പരിസ്ഥിതി പഠനത്തിന് ആവശ്യമായ ഊന്നല്‍ നല്‍കണമെന്ന സുപ്രീംകോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്കുവേണ്ടി നടത്തുന്ന ശില്പശാലയില്‍ ഐഐടി അധ്യാപകര്‍ ക്ളാസുകള്‍ നയിക്കും. വര്‍ക്ക്ഷോപ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എംഎച്ച്ആര്‍ഡി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് സിവില്‍ വിഭാഗം മേധാവി പ്രഫ. ബി.വി. മാത്യു, കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍മാരായ പ്രഫ. ദീപു ജോബ്, പ്രഫ. ജോസ് ജയിംസ് എന്നിവര്‍ അറിയിച്ചു.


ഉത്തരമേഖാലാ പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ മുഹമ്മദ് അഷ്റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.