ജൂണ്‍ 11ന് സ്വകാര്യബസ് സൂചനാ പണിമുടക്ക്
ജൂണ്‍ 11ന് സ്വകാര്യബസ് സൂചനാ പണിമുടക്ക്
Wednesday, June 3, 2015 12:20 AM IST
കോഴിക്കോട്: 31 റൂട്ടുകള്‍ ദേശസാത്കരിക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് സ്വകാര്യബസുകള്‍ 11നു സൂചനാ പണിമുടക്കു നടത്തും. സ്വകാര്യബസുകളുടെ പെര്‍മിറ്റുകള്‍ കെഎസ്ആര്‍ടിസിക്കുവേണ്ടി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണു പണിമുടക്ക്.

സര്‍ക്കാര്‍ ഉത്തരവു പിന്‍വലിച്ചില്ലെങ്കില്‍ ജൂലൈ ഒന്നു മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 31 റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന 12000 ത്തോളം പെര്‍മിറ്റുകളാണ് കെഎസ്ആര്‍ടിസിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ജൂലൈ ഒന്നുമുതല്‍ നികുതി അടയ്ക്കാതെ ബസുകള്‍ റോഡില്‍നിന്നു പിന്‍വലിക്കാനാണ് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍, കേരള സ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍, കേരള സ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, പ്രൈവറ്റ് ബസ് ഓണേഴ്സ് യൂത്ത് ഫെഡറേഷന്‍, കേരള സ്റേറ്റ് ബസ് ഓണേഴ്സ് ആന്‍ഡ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ എന്നീ സംഘടനകള്‍ ഉള്‍പ്പെട്ട കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ എ.ഐ. ഷംസുദ്ദീന്‍, ജോസ് കുഴുപ്പില്‍, ടി. ഗോപിനാഥന്‍, പി.കെ. മൂസ, എം.കെ. ബാബുരാജ്, എം.എ. മനാഫ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.