ഡാന്‍സ് പാര്‍ട്ടിക്ക് എല്‍എസ്ഡി: ഒരാള്‍കൂടി പിടിയില്‍
Wednesday, June 3, 2015 12:23 AM IST
കൊച്ചി: മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നിശാപാര്‍ട്ടിയില്‍ ലഹരിമരുന്നു കണ്െടത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. പരിപാടിക്ക് എല്‍എസ്ഡി ലഹരിമരുന്ന് എത്തിച്ചു എന്നതിനാണു കോട്ടയം പൂവന്‍തുരുത്ത് ഫിഫിന്‍ ഫ്രാന്‍സിസ് (23) പിടിയിലായത്. ലഹരിമരുന്ന് ആവശ്യപ്പെട്ട് മറ്റൊരു സുഹൃത്ത് വഴി വിളിച്ചുവരുത്തിയ പ്രതിയുടെ പക്കല്‍ നിന്ന് മരട് പേട്ടയില്‍ വച്ച് വില്‍പ്പനയ്ക്കായി കരുതിയിരുന്ന 12 മൈക്രോഗ്രാം ലിസര്‍ജിക് ആസിഡ് ഡൈതിലാമെഡും (എല്‍എസ്ഡി) മൂന്നു ഗ്രാം ഹാഷിഷും പിടികൂടിയതായി പോലീസ് പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ് എല്‍എസ്ഡി വില്‍ക്കുന്നയാളെ പിടികൂടുന്നതെന്നും പോലീസ് അറിയിച്ചു.

ഗോവയില്‍ ടൂറിസ്റ് ഗൈഡായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫിഫിന്‍ കൊച്ചി ഉള്‍പ്പെടെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഡാന്‍സ് പാര്‍ട്ടികളില്‍ മയക്കുമരുന്നു എത്തിക്കുന്ന കണ്ണികളില്‍ പ്രധാനിയാണെന്ന് പോലീസ് പറഞ്ഞു. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ ഫിഫിന്‍ എല്‍എസ്ഡി വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ റെയ്ഡ് മുന്നില്‍ കണ്ട് പ്രതി കടന്നുകളഞ്ഞു. ഫിഫിന്റെ കൈയില്‍ നിന്ന് ആരൊക്കെ ലഹരിമരുന്ന് വാങ്ങി എന്നതു സംബന്ധിച്ച വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. അസിസ്റന്റ് പോലീസ് കമ്മീഷണര്‍ ജിജോ അലക്സാണ്ടറുടെ നിര്‍ദേശാനുസരണം മരട് എസ്ഐ എ.ബി. വിപിന്‍, പോലീസുകാരായ ഗിരീഷ് ബാബു, വിനോദ്കൃഷ്ണ, ഒ.എസ്. ബിജുമോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.