ട്രോളിംഗ് നിരോധനം ലംഘിച്ച് കൂടുതല്‍ ബോട്ടുകള്‍ കടലിലേക്ക്
ട്രോളിംഗ് നിരോധനം ലംഘിച്ച് കൂടുതല്‍ ബോട്ടുകള്‍ കടലിലേക്ക്
Wednesday, June 3, 2015 12:08 AM IST
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ട്രോളിംഗ് നിരോധനം ലംഘിച്ചു മത്സ്യബന്ധന ബോട്ടുകള്‍ കൂട്ടത്തോടെ കടലിലേക്ക്. കടലില്‍ 12 നോട്ടിക്കല്‍ മൈലിനപ്പുറത്ത് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രോളിംഗ് നിരോധനം ലംഘിച്ച് ഇന്നലെയും മുനമ്പം-മുരുക്കുംപാടം മേഖലയില്‍നിന്നു ബോട്ടുകളും ഇന്‍ ബോര്‍ഡ് വള്ളങ്ങളും കടലില്‍ മത്സ്യബന്ധനത്തിനു പോയി. അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ബോട്ടുകള്‍ മല്‍സ്യബന്ധനത്തിനു പോകാനാണു സാധ്യത.

തുടക്കത്തില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തെങ്കിലും പിന്നീട് ഇതിന് അയവു വന്നിട്ടുണ്ട്. ഇത് കൂടുതല്‍ ബോട്ടുകള്‍ കടലിലേക്ക് പോകാന്‍ സാഹചര്യമൊരുക്കി. ഇതിനിടെ കഴിഞ്ഞരാത്രി നിരവധി വലിയ ബോട്ടുകള്‍ മത്സ്യവുമായി മുനമ്പം ഹാര്‍ബറില്‍ എത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ മത്സ്യം വിറ്റഴിച്ചശേഷം വൈകുന്നേര ത്തോടെ ഇവ വീണ്ടും കടലിലേക്കു പോയി.

12 നോട്ടിക്കല്‍ മൈല്‍ പരിധിവിട്ട് ഇന്നലെ മത്സ്യബന്ധനം നടത്തി തിരികെയെത്തിയ ബോട്ടുകള്‍ ഏറെയും തിരിയാന്‍, ഐല, ലതര്‍ ജാക്കറ്റ് തുടങ്ങിയ ഇനം മത്സ്യങ്ങളാണായാണ് കരയ്ക്കടുത്തത്. കാളമുക്ക് ഹാര്‍ബറിലും മുരുക്കുംപാടം ഹാര്‍ബറിലും ധാരാളം വലിയ ബോട്ടുകളടുത്ത് മ ത്സ്യം ഇറക്കി വില്‍പ്പന നടത്തിയശേഷം അര്‍ധരാത്രിയോടെ വീണ്ടും കടലിലേ ക്ക് തിരികെ പോയി.


ജൂണ്‍ 14 നു അര്‍ധരാത്രിമുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിനു മുമ്പായി ചെമ്മീന്‍ കോള് പ്രതീക്ഷിച്ചാണ് പല ബോട്ടുകളും പണി മോശമായിട്ടും മത്സ്യബന്ധനത്തിനു പോകുന്നത്. കടലില്‍ കൂന്തല്‍, കണവ, തുടങ്ങിയ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ കുറച്ച് വലിയ ബോട്ടുകള്‍ മുനമ്പത്ത് കെട്ടിയിട്ടിരിക്കുകയാണ്. വിദേശ ട്രോളറുകള്‍ വ്യാപകമായി പുറംകടലില്‍ മത്സ്യബന്ധനം നടത്തുന്നതിനാല്‍ ട്രോളിംഗ് നിരോധനം അക്ഷരാര്‍ഥത്തില്‍ ദോഷകരമായി മാറുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇത് തടയാതെയുള്ള ട്രോളിംഗ് നിരോധനം അശാസ്ത്രീയമാണെന്നും ഇവര്‍ കുറ്റപ്പെടുത്തു ന്നു.

ജൂണ്‍ 15 മുതലാണ് സംസ്ഥാനത്തു ട്രോളിംഗ് നിരോധനം ബാധകമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടു കേന്ദ്രം അംഗീകരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.