കതിരൂര്‍ മനോജ് വധം: പി. ജയരാജനെ ചോദ്യം ചെയ്തു
കതിരൂര്‍ മനോജ് വധം:  പി. ജയരാജനെ  ചോദ്യം ചെയ്തു
Wednesday, June 3, 2015 12:40 AM IST
തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സിബിഐ ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ അഞ്ചു മണിക്കൂര്‍ നീണ്ടുനിന്നു. മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വിക്രമന് ഒളിത്താവളമൊരുക്കിയതിനെക്കുറിച്ച് സിബിഐ നേരത്തെ സിപിഎം പ്രാദേശിക നേതാക്കളില്‍ നിന്നു വിവരം ശേഖരിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ജയരാജനോട് സിബിഐ ചോദിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.