എംഇഎസ് എംപ്ളോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ
Wednesday, June 3, 2015 12:40 AM IST
കൊച്ചി: ഓള്‍ കേരള എംഇഎസ് എംപ്ളോയീസ് യൂണിയന്‍ 34-ാം സംസ്ഥാന സമ്മേളനം നാളെ കൊച്ചിയില്‍ നടക്കും. കൊച്ചി വില്ലിംഗ്ടണ്‍ ഐലന്‍ഡ് കഠാരിബാഗിലെ എംഇഎസ് സരസ്വതി ഹാളില്‍ രാവിലെ 10.15നു പി. കരുണാകരന്‍ എംപി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നു യൂണിയന്‍ പ്രസിഡന്റ് സി.പി. ജോജി, കെ.എ. രാഘവന്‍, വി.ടി. തോമസ്, പി.സി. സതീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.