പ്ളസ് വണ്‍ പ്രവേശനത്തിന് 5.36 ലക്ഷം അപേക്ഷകള്‍
Wednesday, June 3, 2015 12:42 AM IST
തിരുവനന്തപുരം: ഏകജാലകത്തിലൂടെ പ്ളസ് വണ്‍ പ്രവേശനത്തിനു സംസ്ഥാനത്ത് ഇക്കുറി അപേക്ഷിച്ചത് 5.36 ലക്ഷം വിദ്യാര്‍ഥികള്‍. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ വൈകുന്നേരം അഞ്ചിന് അവസാനിച്ചു.

ഈ വര്‍ഷം അപേക്ഷ സമര്‍പ്പിച്ചതില്‍ സ്റേറ്റ് സിലബസില്‍ പത്താം ക്ളാസ് വിജയിച്ച 4,65,094 പേരാണുള്ളത്. 52,285 അപേക്ഷകര്‍ സിബിഎസ്ഇ പഠനം പൂര്‍ത്തിയാക്കിയവരും. ഐസിഎസ്സി പഠിച്ച 4,677 കുട്ടികളും മറ്റ് സിലബസുകള്‍ പഠിച്ച 13,978 കുട്ടികളും അപേക്ഷ നല്‍കി. മൊത്തം 5,36,132 കുട്ടികളാ ണ് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയത്.

ഏറ്റവുമധികം അപേക്ഷകള്‍ ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. 83,468 വിദ്യാര്‍ഥികള്‍ മലപ്പുറത്തുനിന്നും പ്ളസ് വണ്ണിനായി അപേക്ഷ സമര്‍പ്പിച്ചു. 13,159 വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിച്ച വയനാട്ടിലാ ണ് ഏറ്റവും കുറവ്. മറ്റു ജില്ലകള്‍: കോഴിക്കോട് -54,076, തിരുവനന്തപുരം- 44,959, കൊല്ലം- 39,755, പത്ത നംതിട്ട- 18,521, ആലപ്പുഴ- 33,135, കോട്ടയം- 29,880, ഇടുക്കി- 16,388, എറണാകുളം- 47,201, തൃശൂര്‍- 47,198, പാലക്കാട്ട്-48,295, കണ്ണൂര്‍- 40,008, കാസര്‍ഗോഡ്-20,089.


പ്ളസ്വണ്‍ ട്രയല്‍ അലോട്ട്മെന്റ് ഈ മാസം എട്ടിനു പുറത്തിറക്കും. ആദ്യ അലോട്ട്മെന്റ് 16 നാണ് നട ത്തുക. മുഖ്യ അലോട്ട്മെന്റുകള്‍ക്കുശേഷം ജൂലൈ എട്ടിനു ക്ളാസുകള്‍ ആരംഭിക്കും.

ജൂലൈ ഒന്നിനു ക്ളാസ് തുടങ്ങാനായിരുന്നു മുമ്പ് തീരുമാനം. എന്നാല്‍, സിബിഎസ്ഇ ഫലം ഏറെ വൈകിയതോടെയാണ് പ്രവേശന നടപടികളിലും വ്യത്യാസം ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് ക്ളാസുകള്‍ ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.