രൂപേഷിനെയും ഭാര്യയെയും റിമാന്‍ഡ് ചെയ്തു
Wednesday, June 3, 2015 12:16 AM IST
കൊച്ചി: മാവോയിസ്റ് നേതാക്കളായ മല്ലരാജ റെഡ്ഢിയെയും ഭാര്യ ബീച്ച ജഗണ്ണയെയും പെരുമ്പാവൂരില്‍ ഒളിവില്‍ താമസിപ്പിച്ച കേസില്‍ അറസ്റിലായ രൂപേഷിനെയും ഭാര്യ ഷൈനയെയും എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എം. ബാലചന്ദ്രന്‍ ഈ മാസം പത്തുവരെ റിമാന്‍ഡ് ചെയ്തു. പത്തു ദിവസം പോലീസ് കസ്റഡിയിലായിരുന്നു ഇരുവരും.

കനത്ത പോലീസ് കാവലിലാണ് ഇന്നലെ ഇവരെ കോടതിയിലെത്തിച്ചത്. ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ വൈദ്യസഹായം വേണമെന്ന് ഇരുവരും കോടതിയോട് ആവശ്യപ്പെട്ടു. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് ഇവര്‍ക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്താന്‍ കോടതി നിര്‍ദേശിച്ചു.


കസ്റഡിയില്‍ മറ്റ് ഏജന്‍സികള്‍ തങ്ങളെ ചോദ്യം ചെയ്തെന്ന പരാതി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാനും അന്വേഷണ സംഘത്തിനു നിര്‍ദേശം നല്‍കി.

കോടതി നടപടികള്‍ക്കുശേഷം ഇവര്‍ക്കു മകളുമായി സംസാരിക്കാന്‍ അനുമതി നല്‍കി. ഇരുവരെയും ബുധനാഴ്ച കോയമ്പത്തൂരിലേക്കു കൊണ്ടുപോകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.