സ്കൂള്‍ വിദ്യാഭ്യാസം സര്‍ക്കാര്‍ അലങ്കോലപ്പെടുത്തി: അച്യുതാനന്ദന്‍
സ്കൂള്‍ വിദ്യാഭ്യാസം സര്‍ക്കാര്‍ അലങ്കോലപ്പെടുത്തി: അച്യുതാനന്ദന്‍
Wednesday, June 3, 2015 12:43 AM IST
തിരുവനന്തപുരം: പാഠപുസ്തക വിതരണം അട്ടിമറിച്ച് ഇത്തവണയും സ്കൂള്‍ വിദ്യാഭ്യാസം സര്‍ക്കാര്‍ അലങ്കോലപ്പെടുത്തിയിരിക്കുകയാണെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. അഴിമതിയും കെടുകാര്യസ്ഥതയും അനധികൃത നടപടികളും കൊണ്ട് വിദ്യാഭ്യാസമേഖല കുളംതോണ്ടിയ മന്ത്രി അബ്ദുറബ്ബും കൂട്ടരും ഈ വര്‍ഷവും അത് ആവര്‍ത്തിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.