കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അമ്മയും ഗര്‍ഭസ്ഥ ശിശുക്കളും മരിച്ചു: ചികിത്സ പിഴവെന്ന് ആരോപണം
Wednesday, June 3, 2015 12:45 AM IST
കോഴിക്കോട്: പ്രസവത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച യുവതിയും ഗര്‍ഭസ്ഥ ശിശുക്കളും മരിച്ചു. കൊല്ലം ജില്ലയിലെ പങ്ങല്‍ക്കാട് പുലിപ്പാറ സ്വദേശി സനിലിന്റെ ഭാര്യ ഹരിലതയും (30) രണ്ടു കുഞ്ഞുങ്ങളും ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 6.45ഓടെയാണ് സംഭവം.

കണ്ണൂര്‍ സ്വദേശിനിയായ ഹരിലതയെ ഏപ്രില്‍ 30നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹരിലയുടെ മരണമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍ ചികിത്സാ പിഴവാണ് മരണ കാരണമെന്ന് ഹരിലതയുടെ ബന്ധുക്കള്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.