മാഗി നൂഡില്‍സ് വില്പന സപ്ളൈകോ നിര്‍ത്തി
Wednesday, June 3, 2015 12:19 AM IST
കൊച്ചി: സപ്ളൈകോ സ്റോറുകള്‍ വഴിയുള്ള മാഗി നൂഡില്‍സ് വില്പന തത്കാലത്തേക്കു നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ തീരുമാനിച്ചു.

ഞൊടിയിടയില്‍ രണ്ടു നിമിഷം കൊണ്ട് തയാറാക്കാവുന്ന മാഗി നൂഡില്‍സ് ഉയര്‍ന്ന തോതിലുള്ള രാസവസ്തുക്കളുടെ സാന്നിധ്യം കൊണ്ട് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് സപ്ളൈകോ മാനേജിംഗ് ഡയറക്ടര്‍ എ.ടി. ജയിംസ് പറഞ്ഞു. ഇന്‍സ്റന്റ് ന്യൂഡില്‍സ് വിശദമായ രാസപരിശോധനയ്ക്കു വിധേയമാക്കും. അതിന്റെ ഫലം ലഭിച്ചാലേ നൂഡില്‍സ് വില്‍പ്പന പൂര്‍ണമായും നിര്‍ത്തലാക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു.


ഭക്ഷ്യ-സിവില്‍ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. സംസ്ഥാനത്ത് ഉടനീളമുള്ള സപ്ളൈകോ സ്റോറുകളില്‍നിന്നു മാഗി നൂഡില്‍സ് പായ്ക്കറ്റുകളുടെ സ്റോക്ക് തിരിച്ചയയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ആഴ്ചത്തെ നിര്‍ദിഷ്ട പര്‍ച്ചേസ് ഓര്‍ഡറില്‍ മാഗി നൂഡില്‍സ് ഉള്‍പ്പെടുത്തിയിട്ടില്ല.

ഉത്തര്‍പ്രദേശ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം നടത്തിയ പരിശോധനയില്‍ മാഗി നൂഡില്‍സില്‍ ആപത്കരമായ അളവില്‍ ഈയവും മോണോസോഡിയം ഗ്ളൂട്ടാമേറ്റും (അജിനോമോട്ടോ) കണ്െടത്തിയിരുന്നു. വിവിധ മാധ്യമങ്ങളിലൂടെ വാര്‍ത്ത പരന്നതോടെ രാജ്യത്ത് മാഗി നൂഡില്‍സിന്റെ വില്പന കുത്തനെ ഇടിഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.