Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
ഹരിതം
Inform Friends Click here for detailed news of all items Print this Page
പാറത്തോട്ടിലെ നാട്ടുചന്ത

എ.ജെ. അലക്സ് റോയ്

നാണ്യവിളകള്‍ കൈവിട്ടാലും റബര്‍ ഒപ്പമുണ്ടാകുമെന്നായിരുന്നു മലനാട്ടിലെ കര്‍ഷകരുടെ പ്രതീക്ഷ. പക്ഷേ പ്രതീക്ഷ അസ്ഥാനത്തായി. ഒന്നു പകച്ചെങ്കിലും സമചിത്തത വീണ്െടടുത്ത കര്‍ഷകര്‍ സ്വാഭാവികമായും ഭക്ഷ്യവിളകളിലേയ്ക്ക് തിരിഞ്ഞു. അവിടെയും പ്രശ്നങ്ങളുണ്ടായി. വിത്തിന്റെ, വിളവിന്റെ, വിപണിയുടെ എന്നിങ്ങനെ. വിത്തിന്റെ തെരഞ്ഞെടുക്കലും വിളവിനായുള്ള വിയര്‍ക്കലും ഒക്കെ പൊറുക്കാം. വിപണിയില്‍ പണികിട്ടിയാലോ? കിട്ടിയതു തന്നെ!

മലയോര കര്‍ഷകന്റെ അതിജീവനത്തിനായുള്ള സ്വാഭാവിക പ്രതികരണമായാണ് കാര്‍ഷിക ലേലച്ചന്തകളെ കാണേണ്ടത്. കോട്ടയം കാഞ്ഞിരപ്പള്ളി ബ്ളോക്കിലെ പാറത്തോട് ഗ്രാമനിവാസികളുടെ ഒരു വര്‍ഷക്കാലത്തെ ആലോചനകളുടെയും കൂട്ടായ ചിന്തകളുടെയും പൂര്‍ത്തീകരണമാണ് നാട്ടുചന്തയുടെ രൂപത്തില്‍ 2015 ഫെബ്രുവരി 11ന് പൂവണിഞ്ഞത്.

കോട്ടയം - കുമളി റോഡിനോടു ചേര്‍ന്ന് പാറത്തോട് കൃഷിഭവന്‍ അങ്കണത്തില്‍ ഗ്രാമപഞ്ചായത്ത് വിപണിക്കാവശ്യമായ കെട്ടിടവും മറ്റനുബന്ധ സൌകര്യങ്ങളും ഒരുക്കി നല്‍കി. മുന്നോടിയായി പ്രാദേശിക കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിച്ചു. ഇതിനു ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും, അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സിയും (ആത്മ-കോട്ടയം) മുന്‍കൈയെടുത്തു. തുടര്‍ന്ന് ചന്തയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സമിതിയുടെ രൂപീകരണം. സമിതിയുടെ ആഭിമുഖ്യത്തില്‍ കൂട്ടായ ചര്‍ച്ചകള്‍, വിലയിരുത്തലുകള്‍, സമീപത്തുള്ള ഇതര വിപണികളായ മുണ്ടക്കയം, വാഴൂര്‍, കാളകെട്ടി, മണിമല, കൂട്ടിക്കല്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനവും പഠനപരിപാടികളും.

ചിട്ടയായ പ്രവര്‍ത്തനങ്ങളോടെ സമാരംഭിച്ച നാട്ടുചന്തയെ നാട്ടുകാര്‍ ഒന്നടങ്കം ഏറ്റെടുത്തു. ആദ്യദിനം തന്നെ ഒന്നരലക്ഷത്തിലധികം രൂപയുടെ വിറ്റുവരവ്. ബുധനാഴ്ചകളിലാണ് ലേലം നടക്കുക. രാവിലെ 8.30 മുതല്‍ കര്‍ഷകരില്‍നിന്നും ഉത്പ്പന്നങ്ങള്‍ സ്വീകരിച്ചുതുടങ്ങും. 10.30ന് പരസ്യലേലം ആരംഭിക്കും. കര്‍ഷകന്റെ സ്വന്തം എന്നൊരു കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കുന്നതിനാല്‍ വളരെ സുഗമമായാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

വിപണിയില്‍ കര്‍ഷക പക്ഷത്തുനിന്നുള്ള ഇടപെടല്‍ എന്ന ആശയത്തിനൊപ്പം ആരോഗ്യമുള്ള ജനതയ്ക്കായ് ഭക്ഷ്യസുരക്ഷയ്ക്കൊപ്പം സുരക്ഷിത ഭക്ഷണം എന്നൊരു ചിന്തയും വിപണിയുടെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നു. കഴിവതും ജൈവകാര്‍ഷികോത്പന്നങ്ങളാണ് ചന്തയിലെത്തുന്നത്. കോട്ടയം ജില്ലയിലെ മികച്ച ജൈവകര്‍ഷകനുള്ള അക്ഷയശ്രീ പുരസ്കാരം ലഭിച്ചിട്ടുള്ള ജോര്‍ജ് മാത്യു വടക്കേത്തകടിയേലിന്റെ നേതൃത്വത്തിലുള്ള ദശപുഷ്പം കര്‍ഷക കൂട്ടായ്മ ഉത്പ്പാദിപ്പിക്കുന്ന ജൈവഭക്ഷ്യ ഉത്പ്പന്നങ്ങള്‍ ഇതിനോടകംതന്നെ വിപണിയിലെ താരമായി കഴിഞ്ഞിട്ടുണ്ട്.

പ്രദേശവാസികള്‍ക്കൊപ്പം കച്ചവടക്കാരും മികച്ച വില നല്‍കിയാണ് ഉത്പ്പന്നങ്ങള്‍ ലേലത്തില്‍ സ്വീകരിക്കുന്നത്. കറവപ്പശു മുതല്‍ ചക്കക്കുരു വരെ ഈ വിപണിയില്‍ എത്തുന്നുണ്െടന്നതാണ് ശ്രദ്ധേയം. ആത്മ കര്‍ഷക ഗ്രൂപ്പുകളുടെ കാഞ്ഞിരപ്പള്ളി ബ്ളോക്കുതല ഫെഡറേഷനായ ഗ്രീന്‍ഷോറിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജൈവ കാര്‍ഷികോത്പ്പന്നങ്ങളുടെ വിപണന കേന്ദ്രമായ ഗ്രീന്‍ലൈറ്റില്‍ ഉത്പ്പന്നങ്ങള്‍ നല്‍കുന്നതില്‍ പാറത്തോട് നാട്ടുചന്ത വഹിക്കുന്ന പങ്ക് നിസ്തുലമാണ്.

വിപണി കൊണ്ടു തീരുന്നില്ല നാട്ടുചന്തയുടെ വിശേഷങ്ങള്‍ വിത്തുമുതല്‍ വിപണിവരെ കര്‍ഷകരെ ബാധിക്കുന്ന മുഴുവന്‍ പ്രശ്നങ്ങളിലും ശരിയായ അര്‍ത്ഥത്തിലുള്ള ഇടപെടല്‍ ഇവര്‍ നടത്തുന്നുണ്ട്. നടീല്‍ വസ്തുക്കളുടെ വിതരണം, പരമ്പരാഗത വിളകളുടെ സംരക്ഷണവും യഥാവിധിയുള്ള കൈമാറ്റവും, നാട്ടറിവുകളുടെ ശേഖരണവും പ്രചാരണവും, പുത്തന്‍ കൃഷിയറിവുകളിലെ നന്മകളുടെ സ്വാംശീകരണം, പഠനപരിപാടികള്‍ എന്നിങ്ങനെ കാലം കര്‍ഷകന് ആവശ്യപ്പെടുന്നതെന്തും നല്‍കാന്‍ സംഘാടകര്‍ സദാസന്നദ്ധരാണ്.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജുമായി ചേര്‍ന്ന് വിപണി സംഘടിപ്പിച്ച കിസ്സാന്‍ ജ്യോതി - 2015 ഇതില്‍ ശ്രദ്ധേയമായ ഒന്നാണ്. നൂതന ലഘു കാര്‍ഷിക യന്ത്രങ്ങളുടെ പരിചയപ്പെടുത്തല്‍, കാര്‍ഷിക പഠനപരിപാടികള്‍ എന്നിവ കോര്‍ത്തിണക്കിയാണ് ഈ പരിപാടി നടത്തിയത്. അമല്‍ ജ്യോതി എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കാപ്പിക്കുരു പറിക്കുന്നതിനും, പാക്ക് പൊളിക്കുന്നതിനും, തേങ്ങ പൊട്ടിക്കുന്നതിനും, കരിക്ക് ഒരുക്കുന്നതിനും, കുരുമുളക് തരംതിരിക്കുന്നതിനും, കരിയില കട്ടിയാക്കുന്നതിനുമുള്ള ലഘുയന്ത്രങ്ങള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു. കൃത്യതയോടുകൂടി ഏലം ഉണക്കിയെടുക്കുന്നതിനുള്ള ഡ്രയറും കര്‍ഷകര്‍ക്ക് ഇഷ്ടമായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ടിന്റെ മേല്‍നോട്ടത്തില്‍ ഗ്രാമപഞ്ചായത്തും ഇതര വകുപ്പുകളും പൂര്‍ണ്ണസഹകരണമാണ് വിപണിക്ക് നല്‍കുന്നത്. സിബി ജെ. നമ്പുടാകം (പ്രസിഡന്റ്), പ്രിന്‍സ് വെട്ടം (വൈസ്പ്രസിഡന്റ്), പി.ജെ. വര്‍ഗ്ഗീസ് പുല്ലാപ്പള്ളി (സെക്രട്ടറി), ജോളി മടുക്കക്കുഴി (ജോ. സെക്രട്ടറി), നൌഷാദ് മഠത്തില്‍ (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള കര്‍ഷകരുടെ സമിതിയാണ് പാറത്തോട്ടിലെ നാട്ടുചന്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

കര്‍ഷക പക്ഷത്തു നില്‍ക്കുന്നവന്‍ തീര്‍ച്ചയായും പാറത്തോട്ടിലെ ഈ വിജയ മാതൃക കേരളമെമ്പാടും പകര്‍ത്തുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിപണിയുടെ വിജയകഥ പറയാന്‍ പാറത്തോടുകാര്‍ റെഡിയാണ്. ഫോണ്‍: 9539522879, 9446279554, 9744739645.

പച്ചക്കറികൃഷിക്കായൊരു വിത്തു ബാങ്ക്

ഐബിന്‍ കാണ്ടാവനം

പ്രതീക്ഷയറ്റവര്‍ക്കു പ്രതീക്ഷയായാണ് ഹോപ് എന്ന സന്നദ്ധ സംഘടന രൂപംകൊണ്ടത്. കേരളത്തിനകത്തും പുറത്തുമായി 32 അംഗങ്ങളാണ് ഈ സംഘടനയിലുള്ളത്. വര്‍ധിച്ചുവരുന്ന കാന്‍സര്‍ രോഗികളുടെ എണ്ണം ഹോപ് രൂപീകരിക്കാന്‍ കാരണമായതെന്നു പറയാം. ഇതില്‍ അംഗങ്ങളായവര്‍ നേരിട്ടോ അല്ലാതെയോ കാന്‍സറുമായി ബന്ധപ്പെട്ടവരാണ്. കാന്‍സറിനെതിരേയുള്ള പ്രവര്‍ത്തനമാണ് സംഘടനയുടെ ലക്ഷ്യം. ഇതില്‍ പ്രധാനമായും ജൈവകൃഷി വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ ഹോപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിത്തു ബാങ്കാണ്. കേരളത്തിലെന്നല്ല ഇന്ത്യയിലെവിടെയും കൃഷി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് സൌജന്യമായി വിത്തുകള്‍ തപാലില്‍ അയച്ചു നല്കുകയാണ് ചെയ്യുന്നത്.

ഹോപിന്റെ കീഴില്‍ മലപ്പുറം കരിഞ്ചാപ്പാടി തക്കോലില്‍ പി.കെ. ബാപ്പൂട്ടിയാണ് അടുക്കളത്തോട്ടം നിര്‍മിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വിത്തുകള്‍ തപാല്‍ മാര്‍ഗം നല്കിവരുന്നത്. വിത്തുകള്‍ ആവശ്യമുള്ളവര്‍ക്ക് വിലാസമെഴുതി സ്റാംപ് ഒട്ടിച്ച കവര്‍ ബാപ്പൂട്ടിക്ക് അയച്ചു നല്കാം.

വിത്തുകള്‍

ആദ്യകാലങ്ങളില്‍ വിത്തുകള്‍ വാങ്ങുന്നവര്‍ ഉത്പാദിപ്പിക്കുന്ന വിത്തുകള്‍ തിരികെ വാങ്ങുകയാണ് ചെയ്തിരുന്നത്. എന്നാല്‍ അങ്ങനെ വിത്തുകള്‍ തിരികെ ലഭിക്കുന്നത് വളരെ വിരളമാണെന്നു അനുഭവപ്പെട്ടതോടെ സ്വന്തമായി ഉത്പാദിപ്പിച്ചെടുക്കുന്ന വിത്തുകള്‍ ആവശ്യക്കാര്‍ക്ക് നല്കാന്‍ തുടങ്ങി. ഇതിനായി ഹോപിലെ 32 അംഗങ്ങളും വിത്താവശ്യത്തിനായി പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്.

വെണ്ട, പയര്‍, വഴുതന, പവല്‍, പീച്ചില്‍, വെള്ളരി തുടങ്ങി 90 ഇനം പച്ചക്കറികളുടെ വിത്തുകളാണ് ബാപ്പൂട്ടിയുടെ ശേഖരത്തിലുള്ളത്. പ്രധാനമായും പത്ത് ഇനം വിത്തുകളാണ് ഒരാള്‍ക്ക് നല്കുക. സീസണനുസരിച്ച് ചിലപ്പോള്‍ പച്ചക്കറി ഇനങ്ങളുടെ എണ്ണം കുറയ്ക്കാറുണ്ട്. എങ്കിലും ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറികളുടെ വിത്തുകള്‍ ഓരോ കവറിലുമുണ്ടായിരിക്കും. സാധാരണ വിത്താവശ്യമുള്ളവര്‍ പത്ത് രൂപയുടെ സ്റാമ്പ് ഒട്ടിച്ചാണ് കവറയയ്ക്കുക. എന്നാല്‍ വിത്തുകള്‍ കൃത്യമായി എത്തണം എന്നതിനാല്‍ രജിസ്റേര്‍ഡ് ആയാണ് അയയ്ക്കുന്നത്. അധികം വരുന്ന തുക ഹോപ് ആണ് വഹിക്കുന്നത്.
വിത്തുകള്‍ എത്തുന്നതനുസരിച്ച് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. പഴക്കം കൂടുന്നതനുസരിച്ച് വിത്തുകള്‍ മുളയ്ക്കുന്നതിനുള്ള സാധ്യത കുറയും. അതുകൊണ്ടുതന്നെ വിത്തുകള്‍ വാങ്ങി സൂക്ഷിച്ചു വയ്ക്കരുതെന്നാണ് ബാപ്പൂട്ടിയുടെ നിര്‍ദേശം. മാത്രമല്ല ഹൈബ്രിഡ് ഇനം പച്ചക്കറികളുടെ വിത്തുകള്‍ക്ക് ഉത്പാദനശേഷി കുറവായതിനാല്‍ വിത്തുകള്‍ അവയുടെ വിത്തുകള്‍ വീണ്ടും ഉപയോഗിക്കാന്‍ കഴിയില്ല.

ഗ്രോ ബാഗ്

കൃഷി ചെയ്യാന്‍ സ്ഥലപരിമിതിയുള്ളവര്‍ക്ക് 12 രൂപാ നിരക്കില്‍ ഗ്രോ ബാഗുകളും ഹോപിന്റെ നേതൃത്വത്തില്‍ നല്കിവരുന്നുണ്ട്. പരമാധി 50 ബാഗുകളാണ് നല്കുക. കൊറിയര്‍ ചാര്‍ജ് ആവശ്യക്കാരില്‍നിന്ന് ഈടാക്കും. കൊറിയര്‍ വഴി എത്തുമ്പോഴും ആവശ്യക്കാരന് ഒരു ബാഗിന് പരമാവധി 14 രൂപ വരെയേ ചെലവാകൂ എന്ന് ബാപ്പൂട്ടി പറയുന്നു.

ലക്ഷ്യം

സ്വന്തമായി കൃഷിചെയ്ത് ഉത്പാദിപ്പിക്കണം എന്ന് ആഗ്രഹമുള്ളവരെ പ്രോത്സാഹിപ്പിക്കാനും അടുക്കളത്തോട്ടം എന്ന സങ്കല്പം യാഥാര്‍ഥ്യമാക്കാനുമാണ് ബാപ്പൂട്ടിയും ഹോപ്പും സൌജന്യ വിത്തു വിതരണവുമായി മുമ്പോട്ടു പോകുന്നത്. ഇപ്പോള്‍ വിത്തുകള്‍ അടങ്ങിയ 400 കവറുകളെങ്കിലും ഓരോ മാസവും ആവശ്യക്കാരെതേടി ബാപ്പൂട്ടിയുടെ പക്കല്‍നിന്നും പോകാറുണ്ട്. കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍നിന്നാണ് വിത്തുകള്‍ ആവശ്യപ്പെട്ട് ബാപ്പൂട്ടിയെ തേടി കവറുകള്‍ എത്തുന്നത്.

പ്രധാനമായും സോഷ്യല്‍മീഡിയകളിലെ കാര്‍ഷിക ഗ്രൂപ്പുകള്‍ വഴിയാണ് വിത്തുകള്‍ക്ക്് ആവശ്യക്കാരെത്തുന്നതെങ്കിലും കാര്‍ഷിക രംഗത്തോടും പച്ചക്കറി കൃഷിയോടും താത്പര്യമുള്ളവര്‍ക്ക് വിത്തുകള്‍ ആവശ്യമെങ്കില്‍ വിലാസം രേഖപ്പെടുത്തിയ കവര്‍ ബാപ്പൂട്ടിയുടെ വിലാസത്തില്‍ അയയ്ക്കാവുന്നതാണ്.

വിലാസം: പി.കെ. ബാപ്പൂട്ടി, തക്കോലില്‍ വീട്, കരിഞ്ചാപ്പാടി, വട്ടല്ലൂര്‍ പി ഒ, മലപ്പുറം, 676507, ഫോണ്‍: 9995611631

നായയെ വളര്‍ത്തുമ്പോള്‍

ഡോ. സാബിന്‍ ജോര്‍ജ്

ആവശ്യവും സ്ഥലസൌകര്യവും മടിശീലയുടെ കനവും സമയലഭ്യതയുമൊക്കെ പരിഗണിച്ച് നായ ഇനത്തെ തെരഞ്ഞെടുക്കുക. സ്ഥലപരിമിതിയുള്ളവര്‍ക്ക് പഗ്, ഡാഷ്ഹണ്ട്, പോമറേനിയന്‍ തുടങ്ങിയ ചെറിയ ഇനങ്ങളെയും മറ്റുള്ളവര്‍ക്ക് അല്‍സേഷ്യന്‍, ഡോബര്‍മാന്‍, ലാബ്രഡോര്‍ എന്നിവയെയും തെരഞ്ഞെടുക്കാം. നാടന്‍ ഇനങ്ങള്‍ ഇണക്കത്തിലും രോഗപ്രതിരോധ ശേഷിയിലും മുന്‍പിലാണെന്നു മറക്കേണ്ട. ഒരുമാസം പ്രായമായ ആരോഗ്യമുള്ള കെന്നല്‍ക്ളബിന്റെ സര്‍ട്ടിഫിക്കറ്റുള്ള കുഞ്ഞുങ്ങളെ വേണം വാങ്ങാന്‍. ജനിച്ച് രണ്ടാഴ്ച മുതല്‍ വിരമരുന്ന് നല്‍കണം. ഒരുവയസ് പ്രായംവരെ മാസംതോറും വിരമരുന്ന് നല്‍കണം. പ്രായത്തിനും ശരീരഭാരത്തിനുമനുസരിച്ചുള്ള വിരമരുന്നും അളവും ഡോക്ടറുടെ നിര്‍ദേശപ്രകാരം നല്‍കുക. രണ്ടുമാസം പ്രായമാകുമ്പോള്‍ സാംക്രമികരോഗങ്ങള്‍ക്കെതിരേയുള്ള പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കണം. ഡിസ്റംപര്‍ പാര്‍വോ, ഇന്‍ഫ്ളുവെന്‍സ, ലെപ്റ്റോസ്പൈറോസിസ് എന്നീ രോഗങ്ങള്‍ക്കെതിരേയുള്ള ഒറ്റ കുത്തിവയ്പ് നല്‍കുകയും ഒരുമാസത്തിനുശേഷം ബൂസ്റര്‍ ഡോസ് നല്‍കുകയും വേണം. പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ് രണ്ടരമാസത്തില്‍ നല്‍കാം. പിന്നീട് ഒരുമാസം കഴിഞ്ഞ് ബൂസ്റര്‍ കുത്തിവയ്പും വര്‍ഷംതോറും ആവര്‍ത്തന കുത്തിവയ്പുകളും നടത്തണം.

ചര്‍മസംരക്ഷണം നായ്വളര്‍ത്തലില്‍ ഏറെ പ്രധാനമാണ്. രോമം കൊഴിച്ചില്‍, ചൊറിച്ചില്‍, തൊലി ചുവന്നു തടിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ തുടക്കത്തില്‍ത്തന്നെ ചികിത്സിക്കണം. രോമം കൂടുതലുള്ള ഇനങ്ങളെയും മറ്റുള്ളവയെയും സ്ഥിരമായി ബ്രഷ് ചെയ്ത് ത്വക്കില്‍ രക്തയോട്ടം കൂട്ടി സുന്ദരന്മാരായി നിലനിര്‍ത്തണം. വളരുന്ന നായ്ക്കള്‍ക്ക് പോഷകന്യൂനത ഒഴിവാക്കി വളര്‍ച്ച കൂട്ടാന്‍ മികച്ച തീറ്റ നല്‍കണം. ഇതു വിപണിയില്‍നിന്നു ലഭിക്കുന്ന നായ്ത്തീറ്റയോ വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശപ്രകാരം വീട്ടില്‍ത്തന്നെ തയാറാക്കുന്നതോ ആകാം. തീറ്റക്രമം പ്രായത്തിനും ശരീരഭാരത്തിനും അനുസരിച്ച് ക്രമീകരിക്കണം. വീട്ടിലെത്തുന്ന സമയത്തുതന്നെ നായ്ക്കുഞ്ഞുങ്ങള്‍ക്ക് ടോയ്ലറ്റ് പരിശീലനം നല്‍കണം. പിന്നീട് പെരുമാറ്റച്ചട്ടങ്ങളും അനുസരണശീലവും വളര്‍ത്താനുള്ള അടിസ്ഥാന പരിശീലനം നല്‍കുക. ആഴ്ചയിലൊരിക്കല്‍ ഡോഗ് സോപ്പോ, ഷാംപുവോ ഉപയോഗിച്ചു കുളിപ്പിക്കാം. നായ്ക്കളെ ആവശ്യം തോന്നുന്ന സമയത്ത് മാത്രം കുളിപ്പിക്കുക. നായ്ക്കള്‍ക്ക് ദന്തരോഗങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ ടൂത്ത്പേസ്റ് ഉപയോഗിച്ച് പല്ലുകള്‍ വൃത്തിയാക്കാം.

ജീവിതശൈലീ രോഗങ്ങളാണ് നായ്ക്കള്‍ നേരിടുന്ന പുതിയ ഭീഷണി. പൊണ്ണത്തടിയും പ്രമേഹവും അര്‍ബുദവുമെല്ലാം നായ്ക്കളിലും കണ്ടുവരുന്നു. ശാസ്ത്രീയമായ ഭക്ഷണക്രമവും കൃത്യമായ വ്യായാമവും ശീലിപ്പിക്കണം. വാര്‍ധക്യത്തിലെത്തുന്ന നായ്ക്കളുടെ സംരക്ഷണം പുതിയ വെല്ലുവിളിയാണ്. ചെറുപ്രായത്തില്‍ ഓമനയായി വീട്ടിലെത്തുന്ന അരുമ നായ 7-10 വയസാകുമ്പോള്‍ വാര്‍ധക്യ ലക്ഷണങ്ങള്‍ കാണിക്കാം. ഇവയെ പെരുവഴിയില്‍ വിടാതെ സംരക്ഷിക്കേണ്ടതുണ്ട്.

നായ്ക്കളെ ഇണചേര്‍ക്കാന്‍ താത്പര്യമില്ലെങ്കില്‍ സന്താനോത്പാദനം തടയാനുള്ള ശസ്ത്രക്രിയകള്‍ നടത്തണം. പ്രായപൂര്‍ത്തിയായ പെണ്‍നായ്ക്കള്‍ വര്‍ഷത്തില്‍ രണ്ടുതവണ മദിലക്ഷണം കാണിക്കുന്നു. യോനിയില്‍നിന്നുള്ള രക്തസ്രാവം കഴിഞ്ഞ് ഇണ ചേര്‍ക്കാവുന്നതാണ്. നായ്ക്കളുടെ ആരോഗ്യപരിപാലനത്തിന് വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശം തേടണം.

ഫോണ്‍: 9446203839


കരിപ്പൂരിൽ വിമാനം ആടിയുലഞ്ഞു, ടയർ പൊട്ടി, യന്ത്രഭാഗം ചിതറിവീണു
മൂ​ന്നാ​റി​ൽ ചൂടാറാതെ പ്രതിഷേധം
എന്‌ട്രൻസ്: ആ​ദ്യ​ദി​നം 89.5 % പേ​ർ പ​രീ​ക്ഷ എ​ഴു​തി
മ​ണി​ക്കെ​തി​രേ കേസെടുക്കും
സ​ത്യ​സ​ന്ധ​രെ പീ​ഡി​പ്പി​ക്കു​ന്ന​തിന് എ​തി​രാ​യ വി​ധി: സെ​ൻ​കു​മാ​ർ
വിധിപ്പകർപ്പ് കിട്ടിയശേഷം തുടർനടപടി: മുഖ്യമന്ത്രി
വി​വാ​ദ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യി സ​ർ​ക്കാ​ർ; നി​യ​മ​സ​ഭ​യി​ൽ നി​ല​പാ​ടു ക​ടു​പ്പി​ക്കാ​ൻ പ്ര​തി​പ​ക്ഷം
32 ദി​വ​സം നീ​ളു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇ​ന്നു തു​ട​ങ്ങും
മ​ണി​യെ പു​റ​ത്താ​ക്കും​വ​രെ സ​മ​രം തു​ട​രാ​ൻ കെ​പി​സി​സി തീ​രു​മാ​നം
മാ​പ്പ് പ​റ​യി​ല്ലെ​ന്നു മ​ണി
സി​പി​എം നേ​തൃ​യോ​ഗ​ങ്ങ​ൾ ഇ​ന്നു മു​ത​ൽ, മ​ണി പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യ​തു കോ​ടി​യേ​രി​യെ
പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ യോ​​​ഗ ഹാ​​ളി​​ലേ​​ക്ക് യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് മാ​​​ർ​​​ച്ച് ന​​ട​​ത്തി
മ​ണ​പ്പു​റം മി​സ് ക്വീന്‍ ഓ​ഫ് ഇ​ന്ത്യ മത്സരം നാളെ
മൂ​ന്നാ​റി​ൽ സി​പി​എം സ​ന്പൂ​ർ​ണ പ്ര​തി​രോ​ധ​ത്തി​ൽ
ഗോമതി അഗസ്റ്റിന്‍റെ സമരത്തോടു മുഖംതിരിച്ചു പൊന്പിള ഒരുമൈ
പാ​റ്റൂ​ർ: റി​പ്പോർട്ട് മുദ്രവച്ച കവറിൽ വേണമെന്നു കോടതി
പെ​ാമ്പി​ള ഒരുമൈ സ​മ​ര​ത്തി​ൽ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യും
കേ​ന്ദ്രം ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ത്യ​ഗ്ര​ഹം
മന്ത്രിയുടെ പ്രതികരണം വേദനാജനകം: ഡോ. പ്രമീളാദേവി
സു​പ്രീം​കോ​ട​തി വി​ധി പി​ണ​റാ​യി​യു​ടെ അ​ഹ​ന്തക്കേ​റ്റ തി​രി​ച്ച​ടി: കു​മ്മ​നം
എം.എം. മ​ണി​യു​ടെ വിവാദ പരാമർശം
ടി.​​​പി സെ​​​ൻ​​​കു​​​മാ​​​റി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി : സ​ർ​ക്കാ​രി​നേറ്റ ക​ന​ത്ത താഡനം-സു​ധീ​ര​ൻ
ഏറ്റുമുട്ടലിനില്ല: കോടിയേരി
പ്ര​​തി​​ക​​രി​​ക്കാ​​തെ ലോ​​ക്നാ​​ഥ് ബെ​​ഹ്റ
സുപ്രീംകോടതി ഉത്തരവു നടപ്പാക്കണം: വി.എസ്
ത​ങ്ക​ച്ച​​ന്‍റെ നി​ല​പാ​ട് ത​ള്ളി ഹ​സ​ൻ
മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം: ചെ​ന്നി​ത്ത​ല
അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ നാ​ളെ അ​ട​ച്ചി​ടും
ദ​​ന്പ​​തി​​ക​​ൾ പൊ​​ള്ള​​ലേ​​റ്റു മ​​രി​​ച്ച സം​​ഭ​​വം: ചി​ട്ടി​സ്ഥാ​പ​ന ഉ​ട​മ​യെ ഇ​ന്ന് അ​റ​സ്റ്റ് ചെ​യ്തേ​ക്കും
നീ​തിനി​ർ​വ​ഹ​ണ​ത്തി​ൽ സ​ർ​ക്കാ​ർ ജ​ന​പ​ക്ഷ​ത്ത്: മു​ഖ്യ​മ​ന്ത്രി
സി​സ്റ്റ​ർ റാ​ണി മ​രി​യ​യു​ടെ വാ​ഴ്ത്ത​പ്പെ​ട്ട ര​ക്ത​സാ​ക്ഷി പ​ദ​വി: ഔദ്യോ​ഗി​ക​ ച​ട​ങ്ങ് ന​വം​ബ​ർ നാ​ലി​നെ​ന്നു സൂ​ച​ന
എ​സ്എം​വൈ​എം മാ​ർ​ഗ​രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു
ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്തു ടി​വി മോ​ഷ​ണം; പ്ര​തി പി​ടി​യി​ല്‍
കത്തോലിക്കാ കോൺഗ്രസ് ശതാബ്ദി നിറവിൽ
മി​ഷ​ൻ കോ​ണ്‍​ഗ്ര​സ് 26 മുതൽ
സ്ത്രീ​​​ക​​​ൾ​​​ക്കു​​​ണ്ടാ​​​യ അ​​​പ​​​മാ​​​നം ഖേ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​തു​​​കൊ​​​ണ്ട് ഇ​​​ല്ലാ​​​താ​​​ക്കാ​​​നാ​​​വി​​​ല്ല
സു​റി​യാ​നി ഭാ​ഷാ​പ​ഠ​ന ശി​ബി​രം 28നു ​തു​ട​ങ്ങും
മാ​വേ​ലി​ക്ക​ര മാ​വോ​യി​സ്റ്റ് യോ​ഗം: ‌എ​ൻ​ഐ​എ കോ​ട​തി വിധി 29ന്
കൊച്ചിയിലെ മ​യ​ക്കു​മ​രു​ന്ന് : പ്ര​തി​യെ ക​സ്റ്റ​ഡിയിൽ കിട്ടാൻ എക്സൈസ് അ​പേ​ക്ഷ ന​ല്കി
സു​പ്രീം​കോ​ട​തിവി​ധി മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ജു​ഡീ​ഷ​ൽ പ​രാ​മ​ർ​ശം: സി.​പി. ​ജോ​ൺ
യു​വഡോ​ക്‌​ട​ർക്കു പിന്നാലെ അമ്മയും യാത്രയായി
ഒാട്ടോയിൽ തട്ടിവീണ സ്കൂട്ടർ യാത്രികൻ ബസ് കയറി മരിച്ചു
കാ​ബി​നി​ലേ​ക്കു കാ​ർ ഇ​ടി​ച്ചു ക​യ​റി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
ഉ​ണ​ക്ക​മ​രം മു​റി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ തെ​ങ്ങി​ന്‍റെ മു​ക​ൾ​ഭാ​ഗം ഒ​ടി​ഞ്ഞു​വീ​ണ് യു​വാ​വ് മ​രി​ച്ചു
കോ​ട​തിവി​ധി​യി​ലൂ​ടെ മ​ടങ്ങി​യെ​ത്തു​ന്ന ആ​ദ്യ ഡി​ജി​പി
കോ​ഫി ബോ​ർ​ഡി​ൽ അ​ങ്കം നി​ർ​ത്തി;ജീ​വ​ന​ക്കാ​ർ ജോ​ലി​ക്കെ​ത്തി
സെ​ൻ​കു​മാ​ർ: സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം തേ​ടു​ന്നു
പി​എ​സ്‌​സി 10 ത​സ്തി​ക​ക​ളി​ലേ​ക്കു ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കു​ന്നു
ഋ​ഷി​രാ​ജ് സിം​ഗി​നു റി​സ്റ്റി പു​ര​സ്കാ​രം
പു​തി​യ ടൂ​ർ പാ​ക്കേ​ജു​ക​ളു​മാ​യി ഐ​ആ​ർ​സി​ടി​സി
പെ​രു​ന്പാ​വൂ​ർ ജി. ​ര​വീ​ന്ദ്ര​നാ​ഥി​ന് കമുകറ അ​വാ​ർ​ഡ്
ജോബിഷിന് അവാർഡ്
കെ.​​​ആ​​​ർ.​ ഗൗ​​​രി​​​യ​​​മ്മ​​​യെ​​​യും ഇ.​​​ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​രെ​​​യുംസം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ആ​​​ദ​​​രി​​​ക്കും
സി​ഐ​മാ​ർ​ക്കു സ്ഥ​ലം​മാ​റ്റം
കേ​ര​ള വി​ഷ​ൻ സം​രം​ഭ​ക സ​മ്മേ​ള​നം നാ​ളെ തൃശൂരിൽ
സം​സ്ഥാ​ന മാ​ധ്യ​മ അ​വാ​ർ​ഡ് വി​ത​ര​ണം ഇ​ന്ന്
കെ​​​മാ​​​റ്റ് കേ​​​ര​​​ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ
മാർ തോ​മ​സ് ത​റ​യി​ൽ അ​ഭി​ഷി​ക്ത​നാ​യി
മൂന്നാറിൽ നാടകീയ രംഗങ്ങൾ
കേന്ദ്രമന്ത്രി ഇന്നു മൂന്നാറിലെത്തും
ഇ​ടു​ക്കി ജി​ല്ല​യി​ൽ ഇ​ന്നു ഹ​ർ​ത്താ​ൽ
എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന​പ​രീ​ക്ഷ ഇ​ന്നു​ മു​ത​ൽ
ഭ​ര​ണമു​ന്ന​ണി​യി​ലെ പ​ര​സ്യപോ​രി​നി​ട​യി​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നു നാ​ളെ തു​ട​ക്കം
സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി വീ​ണ്ടും മ​ണി
മൂന്നാറിൽ വീണ്ടും പൊന്പിള ഒരുമൈയുടെ പ്രതിഷേധമുയരുന്നു
പ്ര​തി​ഷേ​ധ​ത്തി​നു പി​ന്തു​ണ ന​ൽ​കി രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും
മ​ണി​യു​ടെ വിവാദ പ​രാ​മ​ർ​ശം ച​ർ​ച്ച ചെ​യ്യും: കോ​ടി​യേ​രി
മന്ത്രിമാരെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ്: രണ്ടു ബിജെപിക്കാർക്കെതിരേ കേസ്
മ​ണി​യെ മ​ന്ത്രി​സ്ഥാ​ന​ത്തു നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്
പോ​ലീ​സി​നെ​തി​രേ​യും പ്ര​തി​ഷേ​ധം
മൂ​ന്നാ​ർ വിഷയം ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ന്നു കെ​പി​സി​സി രാഷ്‌ട്രീയകാ​ര്യ സ​മി​തി
വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ
മു​ഖ്യ​മ​ന്ത്രി​യും മന്ത്രി എം.എം. മ​ണി​യും ഭൂ​മാ​ഫി​യ​ ഏ​ജ​ന്‍റ്: എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ
അനുഗ്രഹസാന്നിധ്യമായി സഭാമേലധ്യക്ഷന്മാർ
മൂ​​​ന്നാ​​​ർ ഒ​​​ഴി​​​പ്പി​​​ക്കൽ: പ്ര​സ്താ​വ​ന​ക​ൾ പ​രി​ശോ​ധി​ക്ക​ണം-മ​ന്ത്രി ബാ​ല​ൻ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.