ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ജൂലൈ പത്തിനകം
Tuesday, June 30, 2015 12:20 AM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ റിപ്പോര്‍ട്ടിന്റെ കരടായി. ജൂലൈ പത്തിനകം സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

16,400 രൂപയായിരിക്കും ഏറ്റവും കുറഞ്ഞ ശമ്പളം. നിലവില്‍ 8500 രൂപയാണ് അടിസ്ഥാന ശമ്പളം. ഡിഎ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ 15,300 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഡിഎ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചാണു പുതിയ ശമ്പള നിരക്ക് കണക്കാക്കിയിട്ടുള്ളത്.


ഉയര്‍ന്ന ശമ്പളത്തില്‍ ഇപ്പോഴത്തേതിനേക്കാള്‍ 20 ശതമാനത്തിന്റെ വരെ വര്‍ധനയുണ്ടാകും. ചില സാങ്കേതിക വകുപ്പുകളില്‍ അടക്കം പുതിയ തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് സംഘടനകളുടെ ആവശ്യം അംഗീകരിച്ചാണു നടപടി. എന്നാല്‍, മറ്റു ചില തസ്തികകള്‍ ലയിപ്പിക്കണമെന്ന നിര്‍ദേശത്തിലും തീരുമാനമായതായാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.