കൊച്ചി കാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ട്: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം
Tuesday, June 30, 2015 12:22 AM IST
കൊച്ചി: കൊച്ചി മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ചു വിഭാവനം ചെയ്ത കാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രാരംഭ നടപടികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

450 കോടി രൂപ മുടക്കി 300 കിടക്കകളുള്ള ആശുപത്രിയാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. എറണാകുളത്തിനും പരിസര ജില്ലകള്‍ക്കും പ്രയോജനപ്പെടുന്ന പദ്ധതി ഇനിയും ആരംഭിക്കാത്തതിനെതിരെ സമര്‍പ്പിച്ച പരാതി പരിഗണിച്ചാണ് കമ്മീഷന്‍ ചെയര്‍മാന്‍ ജെ.ബി. കോശി ഈ നിര്‍ദേശം നല്‍കിയത്. 15 കേസുകള്‍ വിശദമായ റിപ്പോര്‍ട്ടിനായി മാറ്റിവച്ചു. 15 കേസുള്‍ തീര്‍പ്പാക്കി. രണ്ടു കേസുകളില്‍ തീര്‍പ്പായില്ല. കക്ഷികള്‍ ഹാജരാകാത്തതിനാല്‍ ബാക്കി കേസുകള്‍ തീര്‍പ്പായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.