സമര്‍പ്പിത ഗുരുവന്ദനം സംഘടിപ്പിച്ചു
സമര്‍പ്പിത ഗുരുവന്ദനം സംഘടിപ്പിച്ചു
Tuesday, June 30, 2015 12:24 AM IST
തിരുവനന്തപുരം: മലങ്കര കത്തോലിക്കാസഭ തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തില്‍ വിശ്വാസ പരിശീലന രംഗത്ത് ശുശ്രൂഷ ചെയ്യുന്ന സമര്‍പ്പിതരെ വിശ്വാസപരിശീലന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ സമന്വയ പാസ്ററല്‍ സെന്ററില്‍ ആദരിച്ചു.

കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവാ അനുഗ്രഹപ്രഭാഷണം നടത്തി. കുറ്റമില്ലാത്തതും ശ്ളൈഹികവും ഏകവും വിശുദ്ധവുമായ സത്യവിശ്വാസത്തെ പാലിച്ചു തന്നിട്ടുള്ളവരുടെ ഗണത്തിലേക്കാണ് വിശ്വാസം പരിശീലിപ്പിക്കുന്ന സന്യസ്തരും ഉള്‍പ്പെടുന്നതെന്നു ബാവാ പറഞ്ഞു. വിശ്വാസപരിശീലനരംഗത്തു ത്യാഗപൂര്‍വം ശുശ്രൂഷ ചെയ്യുന്ന സന്യസ്തര്‍ക്ക് അതിഭദ്രാസനത്തിന്റെ നന്ദി ബാവാ അറിയിച്ചു.


ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ് സന്യസ്തര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി പ്രസംഗിച്ചു. നേരത്തെ നടന്ന ക്ളാസിനു റവ.ഡോ. ജേക്കബ് നാലുപാറയില്‍ നേതൃത്വം നല്‍കി. മേജര്‍ അതിരൂപത മതബോധന ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് തോമസ്, ആനിമേറ്റര്‍ സിസ്റര്‍ സവിധ തെരേസ്, സിസ്റര്‍ നൈര്‍മല്യ, സിസ്റര്‍ സാന്ത്വന എന്നിവര്‍ പ്രസംഗിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.