യുഡിഎഫിനും എല്‍ഡിഎഫിനും നാലു പഞ്ചായത്തില്‍ വീതം ലീഡ് കിട്ടുമെന്നു സര്‍വേ
Tuesday, June 30, 2015 12:29 AM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന അരുവിക്കര നിയോജകമണ്ഡലത്തില്‍ യുഡിഎഫും എല്‍ഡിഎഫും നാലു പഞ്ചായത്തുകളില്‍ വീതം ലീഡ് നേടുമെന്നു കൈരളി ചാനലിനുവേണ്ടി സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റഡീസ് നടത്തിയ അഭിപ്രായ സര്‍വേ പറയുന്നു. സര്‍വേ പ്രകാരം യുഡിഎഫ് പൂവച്ചല്‍, വെള്ളനാട്, തൊളിക്കോട്, വിതുര പഞ്ചായത്തുകളിലും എല്‍ഡിഎഫ് അരുവിക്കര, ഉഴമലയ്ക്കല്‍, കുറ്റിച്ചല്‍, ആര്യനാട് പഞ്ചായത്തുകളിലുമാണു ലീഡ് നേടുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.