സേവനാവകാശ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കാന്‍ നടപടി
Tuesday, June 30, 2015 12:32 AM IST
തിരുവനന്തപുരം: സേവനാവകാശ നിയമവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൂര്‍ണമായും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഐഎംജി ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്െടന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. നിയമസഭയില്‍ എന്‍.എ. നെല്ലിക്കുന്നിന്റെ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിനു മറുപടി പറയുക യായിരുന്നു മുഖ്യമന്ത്രി.

പൊതുജനങ്ങള്‍ക്കു സമയബ ന്ധിതമായി സേവനം ലഭ്യമാക്കുന്നതിനു 120 സ്ഥാപനങ്ങളെ സേവനാവകാശ നിയമത്തില്‍ ഉള്‍പ്പെടുത്തി ഗസറ്റ് വിജ്ഞാപനം നടത്തിയിട്ടുണ്ട്.


പൌരന്റെ അവകാശം സമയബന്ധിതമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ഓണ്‍ലൈന്‍ സേവനം വ്യാപകമാക്കാന്‍ നിര്‍ദേശിച്ചത്. ഇപ്പോള്‍ എന്‍ഐസിയുടെ സഹകരണത്തോടെ ഐഎംജി ഡയറക്ടറുടെ മേല്‍നോട്ടത്തിലാണ് ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കുന്നത്. ഒന്നും രണ്ടും അപ്പലേറ്റ് അഥോറിറ്റികളെ നിയോഗിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.