എമിഗ്രേഷന്‍ ക്ളിയറന്‍സ്: ഹര്‍ജി ഫയല്‍ ചെയ്തു
Tuesday, June 30, 2015 12:32 AM IST
കോട്ടയം: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കു തൊഴില്‍ വീസ ലഭിച്ച നഴ്സുമാര്‍ക്ക് യാത്രാനുമതിയ്ക്ക് എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധമാക്കിയ കേന്ദ്രപ്രവാസികാര്യ വകുപ്പിന്റെ ഉത്തരവിന്റെ നിയമസാധുത ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.

കുവൈത്തില്‍ ആരോഗ്യമന്ത്രാലയത്തില്‍ നേരിട്ടും കീഴിലുമുള്ള ആശുപത്രികളില്‍ ജോലി ലഭിച്ച നഴ്സുമാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ എമിഗ്രന്‍സ് ആന്‍ഡ് മൈഗ്രസിന്റെ നേതൃത്വത്തിലാണു ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വിവേചനപരവും നിയമവിരുദ്ധവും മൌലികാവശലംഘനവുമായതിനാല്‍ അസാധുവായി പ്രഖ്യാപിക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.