ഡോ. കെ. രാധാകൃഷ്ണനു വി. ഗംഗാധരന്‍ സ്മാരക ട്രസ്റ് അവാര്‍ഡ്
Tuesday, June 30, 2015 12:35 AM IST
തിരുവനന്തപുരം: കേരളീയനായ മികച്ച ബഹിരാകാശ ശാസ്ത്രജ്ഞനുള്ള വി. ഗംഗാധരന്‍ സ്മാരക ട്രസ്റ് അവാര്‍ഡ് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്. സാമൂഹിക പ്രവര്‍ത്തകനുള്ള മീഡിയ ട്രസ്റ് അവാര്‍ഡിന് മാര്‍ത്തോമാ വലിയ മെത്രാപ്പോലീ ത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റം അര്‍ഹനായി. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ടി.എന്‍. ഗോപകുമാറിനും റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി എം.വി. നികേഷ് കുമാറിനുമാണ് മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ്.

50,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം. ജൂറി ചെയര്‍മാന്‍ എം.എ. ബേബിയാണ് പത്രസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.