എസ്എസ്എല്‍സി ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ നല്കും
Tuesday, June 30, 2015 12:35 AM IST
കോട്ടയം: വിശ്വകര്‍മ എഡ്യുക്കേഷണല്‍ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ 2015-ലെ എസ്എസ്എല്‍സി പരീക്ഷയില്‍ ഓരോ ജില്ല യിലും ഉന്നതവിജയം നേടിയ വിശ്വകര്‍മ സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്കും. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ സര്‍ട്ടിഫിക്കറ്റിന്റെ ഹെഡ്മാസ്റര്‍ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പോടുകൂടി ജനറല്‍ സെക്രട്ടറി, വിശ്വകര്‍മ എഡ്യുക്കേഷണല്‍ ഓര്‍ഗനൈസേഷന്‍, നമ്പര്‍-14, ഉള്ളൂര്‍ ലെയിന്‍, ഡിപിഐ ജംഗ്ഷന്‍, ജഗതി, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ ജൂലൈ 14-നു മുമ്പായി ലഭിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.