സ്വാമി വിവേകാനന്ദന്‍ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
Tuesday, June 30, 2015 12:35 AM IST
കൊച്ചി: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ള സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്കാരത്തിനും യുവജന ക്ളബു കള്‍ക്കുമുള്ള 2014ലെ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 18നും 40നുമി ടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൃഷി, സംരംഭകത്വം, സാമൂഹിക പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം, കല, സാഹിത്യം, കായികം എ ന്നീ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ വ്യക്തിക്കാണ് അവാ ര്‍ഡ്. ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് ക്ളബുകള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങ ള്‍ക്കും അപേക്ഷാ ഫോമിനും ജില്ലാ യുവജന കേന്ദ്രങ്ങളുമായി ബന്ധപ്പെടുകയോ ബോര്‍ഡിന്റെ വെബ്സൈറ്റ് കാണുകയോ ചെയ്യുക. വെബ്സൈറ്റ്: ംംം.സ്യെംയ.സലൃമഹമ. ഴ്ീ.ശി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.