വിദേശത്തു തൊഴില്‍ തേടുന്നവര്‍ക്കായി ഏകദിന പരിശീലനം
Tuesday, June 30, 2015 12:36 AM IST
തിരുവനന്തപുരം: വിദേശത്ത് തൊഴില്‍ തേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നോര്‍ക്ക -റൂട്ട്സ് ജൂലൈ ഒന്‍പതിനു രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ തിരുവനന്തപു രം തൈക്കാട് ഗവ. ഗസ്റ് ഹൌസില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട വീസ തൊഴിലുടമ്പടി, എമിഗ്രേഷന്‍, കസ്റംസ്, യാത്രാ നിബന്ധനകള്‍, വിദേശതൊഴില്‍ നിയമങ്ങള്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലിക്കോ, ഉന്നത വിദ്യാഭ്യാസത്തിനോ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ക്ളാസുകള്‍ ഉണ്ടായിരിക്കും. തിരുവനന്തപുരത്തെ നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക -റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ പേര് രജിസ്റര്‍ ചെയ്യാം. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം സൌജന്യമായി നല്‍കും. ആദ്യം രജിസ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശ നം. പ്രവേശനം സൌജന്യമാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കോഴ്സ് മെറ്റീരിയല്‍സ്, സര്‍ട്ടിഫിക്കറ്റ്, എന്നിവ നല്‍കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9744328441. 2329950/51, 1800 425 3939 (ടോള്‍ ഫ്രീ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.