അരുവിക്കരയിലെ ജനങ്ങളെ സിപിഎം അവഹേളിക്കുന്നു: ഡീന്‍ കുര്യാക്കോസ്
അരുവിക്കരയിലെ ജനങ്ങളെ സിപിഎം  അവഹേളിക്കുന്നു: ഡീന്‍ കുര്യാക്കോസ്
Wednesday, July 1, 2015 12:08 AM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പു പരാജയം അംഗീകരിക്കാതെ സിപിഎം നേതാക്കള്‍ അരുവിക്കരയിലെ ജനങ്ങളെ അവഹേളിക്കുന്നതു ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. യുഡിഎഫ് സര്‍ക്കാരിനുള്ള യുവസമൂഹത്തിന്റെ പിന്തുണയാണു കെ.എസ്. ശബരിനാഥന്റെ വിജയം. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ബോംബ് നിര്‍മാണ തൊഴിലാളികളാക്കുന്ന സിപിഎം അക്രമരാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണു തെരഞ്ഞെടുപ്പു ഫലം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എ.കെ. ആന്റണിക്കെതിരേ നടത്തിയ തരംതാണ പ്രസ്താവനയും തെരഞ്ഞെടുപ്പുവിജത്തിന് ആക്കം കൂട്ടിയെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.