വിവാഹധൂര്‍ത്തിനെതിരെ ജാഗ്രതയുണര്‍ത്തി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ സെമിനാര്‍
വിവാഹധൂര്‍ത്തിനെതിരെ ജാഗ്രതയുണര്‍ത്തി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ സെമിനാര്‍
Wednesday, July 1, 2015 12:09 AM IST
കൊച്ചി: വിവാഹങ്ങളില്‍ ആര്‍ഭാടങ്ങളും ധൂര്‍ത്തും വര്‍ധിക്കുന്നതിലെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടി എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന സെമിനാര്‍ ശ്രദ്ധേയമായി.

കല്യാണച്ചെലവു നിയന്ത്രിക്കുന്നതു സംബന്ധിച്ചു സംസ്ഥാന വനിതാ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ച ശിപാര്‍ശകളുടെ പശ്ചാത്തലത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണു സെമിനാര്‍ നടത്തിയത്.

വനിതാ കമ്മീഷന്‍ മുന്‍ അംഗം പ്രഫ. മോനമ്മ കോക്കാട് ഉദ്ഘാടനം ചെയ്തു. ആര്‍ഭാടങ്ങള്‍ നിയന്ത്രിക്കുന്നതിനു നിയമങ്ങള്‍ രൂപീകരിക്കുന്നതിനൊപ്പം പൊതുസമൂഹത്തില്‍ ബോധവത്കരണം അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു.


പാനല്‍ ചര്‍ച്ചയില്‍ അഡ്വ.ഡി.ബി. ബിനു മോഡറേറ്ററായിരുന്നു. കോര്‍പറേഷന്‍ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സൌമിനി ജെയിന്‍, എസ്സി ജോസഫ്, കൌണ്‍സിലര്‍മാരായ സുനിത ഡിക്സണ്‍, സുധ ദിലീപ്, വിമലാലയം കോളജ് പ്രിന്‍സിപ്പല്‍ സിസ്റര്‍ മെജോ തോമസ്, പ്രഫ.പി.ജെ. ജോസഫ്, അഡ്വ.എം.എല്‍.ജോര്‍ജ്, ബീന സെബാസ്റ്യന്‍, സ്മിത ഹരീഷ്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ, ജോളി പവേലില്‍, ജോണ്‍സണ്‍ സി.ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. മാതാപിതാക്കള്‍, കോളജ് വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.