അഭയാ കേസില്‍ അനുബന്ധ കുറ്റപത്രം
Wednesday, July 1, 2015 12:10 AM IST
തിരുവനന്തപുരം: അഭയാ കേസി ല്‍ തെളിവുകളില്‍ തിരിമറി നടന്നുവെന്ന് സിബിഐയുടെ അനുബന്ധ കുറ്റപത്രം. സിസ്റര്‍ അഭയയുടെ ശിരോവസ്ത്രം ഉള്‍പ്പടെയുളള വസ്ത്രങ്ങളില്‍ ക്രൈംബ്രാഞ്ച് മുന്‍ ഡിവൈഎസ്പി കെ. സാമുവല്‍ തിരിമറി നടത്തിയെന്നാണ് സിബിഐ പറയുന്നത്. കേസിലെ പ്രധാന തെളിവാകേണ്ടിയിരുന്ന ശിരോവസ്ത്രത്തിന്റെ അഭാവം കേസില്‍ നിര്‍ണായകമാവുമെന്നും സിബിഐ ഡിവൈഎസ്പി വി. ദേവരാജ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നു.

ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന കെ.ടി. മൈക്കിളിനെ ശക്തമായ തെളിവുകളുടെ അഭാവത്തില്‍ പ്രതിചേര്‍ക്കാനാകില്ലെന്നാണ് സിബിഐ നിലപാട്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ച് സിബിഐ തുടരന്വേഷണം നടത്തിയത്. തെളിവുകള്‍ തിരിമറി നടത്തിയെന്നു കണ്െടത്തിയ മുന്‍ ഡിവൈഎസ്പി കെ. സാമുവേല്‍ മരണമടഞ്ഞതിനാല്‍ വിചാരണ നടപടികളുണ്ടാവില്ല. അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലങ്ങളടങ്ങിയ വര്‍ക്ക്ബുക്ക് തിരുത്തിയെന്ന ആരോപണം സംബന്ധിച്ച് സിജെഎം കോടതി നേരിട്ടു തെളിവെടുത്തശേഷം കഴമ്പില്ലെന്ന് കണ്െടത്തിയതിനാല്‍ ഇതുസംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്തിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.