സൌജന്യ പരീക്ഷാപരിശീലനം
Wednesday, July 1, 2015 12:14 AM IST
കൊച്ചി: എറണാകുളം,കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ആലുവ സബ്ജയില്‍ റോഡിലെ ഗവണ്‍മെന്റ് പ്രീ എക്സാമിനര്‍ ട്രെയിനിംഗ് സെന്ററില്‍ സൌജന്യ പരീക്ഷാ പരിശീലനം നല്‍കും. പ്ളസ് വണ്‍ പഠിക്കുന്നവര്‍ ക്ക് മെഡിക്കല്‍, എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് വാരാചരണ, അവധിദി ന പരീക്ഷാ പരിശീലന കോഴ്സിന് അപേക്ഷിക്കാം. പിഎസ്സി അപേ ക്ഷ ക്ഷണിച്ചിരിക്കുന്ന സബ് ഇന്‍സ്പെക്ടര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍, അസിസ്റന്റ് ജയിലര്‍, ഫയര്‍മാന്‍ ട്രെയിനി പരീക്ഷയ്ക്ക് അപേക്ഷിച്ചിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കും ഗ്രാമീണ്‍ ബാങ്കുകളില്‍ ഓഫീസര്‍, ഓഫീസ് അസിസ്റന്റ് തസ്തികകളില്‍ അപേക്ഷിച്ചിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേ ക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലായ് 16. വിദ്യാര്‍ഥി ഫോട്ടോ, ജാതി, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷാകര്‍ത്താവിനൊപ്പം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0484 2623304.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.