തൃശൂര്‍ ചേതന കോളജ് ഓഫ് മീഡിയ ആന്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്സ് കോഴ്സുകളില്‍ പ്രവേശനം
Wednesday, July 1, 2015 12:15 AM IST
തൃശൂര്‍: ചേതന മീഡിയ ആന്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്സ് കോളജില്‍ 2015-16 അധ്യയന വര്‍ഷത്തെ വിഷ്വല്‍ കമ്യൂണിക്കേഷന്‍, മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം, ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡക്ഷന്‍ എന്നീ മൂന്നു ബാച്ചിലര്‍ ഡിഗ്രി കോഴ്സുകളില്‍ അഡ്മിഷന്‍ ഇന്നാരംഭിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോഴ്സുകളുടെ പ്രഥമ ബാച്ചിലെ ക്ളാസുകള്‍ 20ന് ആരംഭിക്കും.

ചേതനയുടെ തൃശൂരിലെ ആദ്യ സ്ഥാപനം “ചേതന സൌണ്ട് സ്റുഡിയോ ബോളിവുഡ് ചിത്രങ്ങളില്‍ ശബ്ദലേഖന-മിശ്രണം നിര്‍വഹിച്ചു. കര്‍ണാടക സംഗീതത്തില്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍നിന്നു ഡോക്ടറേറ്റ് നേടിയ പ്രശസ്തനായ ഫാ. പോള്‍ പൂവ്വത്തിങ്കല്‍ സിഎംഐയാണു ചേതന കള്‍ച്ചര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റിന്റെ അമരക്കാരന്‍.ഫിലിം-ടെലിവിഷന്‍ പ്രൊഡക്ഷന്‍ ബിരുദാനന്തര ബിരുദവും ഫിലിം സ്റഡീസില്‍ ഡോക്ടറേറ്റുമെടുത്ത ഡോ. ഫാ. ബെന്നി ബെനഡിക്ട് സിഎംഐയാണു ചേതനയുടെ പുത്തന്‍ കാല്‍വയ്പായ ചേതന കോളേജ് ഓഫ് മീഡിയ ആന്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്ട്സിന്റെ ഡയറക്ടര്‍.


ഫിലിം സ്റഡീസില്‍ ഹൈദരാബാദ് ഇഫ്ളുവില്‍നിന്നു ഡോക്ടറേറ്റു നേടിയ പ്രശസ്ത ചലച്ചിത്ര നിരൂപകനും സാമൂഹ്യ ശാസ്ത്ര ജ്ഞനുമായ ഡോ. ടി. മുരളീധരനാണു ചേതന പ്രിന്‍സിപ്പല്‍. അഡ്മിഷനെ സംബന്ധിച്ചും കോഴ്സുകളെക്കുറിച്ചും വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ചേതന 9447000830 / 8592828292.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.