പഴയ തടവുശിക്ഷയുടെ പേരില്‍ തെരഞ്ഞെടുപ്പിന് ആജീവനാന്ത വിലക്കുപാടില്ല: ഹൈക്കോടതി
പഴയ തടവുശിക്ഷയുടെ പേരില്‍ തെരഞ്ഞെടുപ്പിന് ആജീവനാന്ത വിലക്കുപാടില്ല: ഹൈക്കോടതി
Friday, July 3, 2015 1:38 AM IST
കൊച്ചി: വര്‍ഷങ്ങള്‍ പഴക്കമുള്ള തടവുശിക്ഷയുടെ പേരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ജനപ്രാതിനിധ്യ നിയമത്തില്‍ ആറു വര്‍ഷത്തെ വിലക്കു മാത്രമേ നിര്‍ദേശിക്കുന്നുള്ളുവെന്നു ജസ്റീസ് ഷാജി പി. ചാലി ചൂണ്ടിക്കാട്ടി. 1993ല്‍ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു എന്നതിന്റെ പേരില്‍ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലേക്ക് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നല്‍കിയ നാമനിര്‍ദേശ പത്രിക റിട്ടേണിംഗ് ഓഫീസര്‍ തള്ളിയെന്നാരോപിക്കുന്ന ഹര്‍ജിയിലാണ് ഉത്തരവ്.


ഇത്തരം കാര്യങ്ങളില്‍ റിട്ടേണിംഗ് ഓഫീസര്‍മാരടക്കമുള്ളവര്‍ കരുതലോടെ പ്രവര്‍ത്തിക്കണമെന്നും ഇതിനായി തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.