വിഴിഞ്ഞം തുറമുഖ നിര്‍മാണം: ഉത്തരവ് ഇന്നു പുറത്തിറങ്ങും
വിഴിഞ്ഞം തുറമുഖ നിര്‍മാണം: ഉത്തരവ് ഇന്നു പുറത്തിറങ്ങും
Friday, July 3, 2015 1:45 AM IST
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ നിര്‍മാണച്ചുമതല ടെന്‍ഡര്‍ ലഭിച്ച കമ്പനിയെ ഏല്‍പ്പിക്കുന്നതിനുള്ള ലെറ്റര്‍ ഓഫ് അവാര്‍ഡ് ഇന്ന് അദാനി ഗ്രൂപ്പ് ഓഫ് കമ്പനീസിന് നല്‍കുമെന്നു മന്ത്രി കെ ബാബു. വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നു പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കിക്കഴിഞ്ഞാല്‍ പൊതു സ്വകാര്യ പങ്കാളിത്തത്തിനായി സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (പ്രത്യേക കമ്പനി) രൂപീകരിക്കും. അതിനുശേഷം നിര്‍മാണ കമ്പനിയായ അദാനി ഗ്രൂപ്പിനു കൂടി സൌകര്യപ്രദമായ ദിവസം കരാര്‍ ഒപ്പിടും. അത് അധികം വൈകില്ലെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതുകൊണ്ടാണ് ഇത്രയും ദിവസം ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കാതിരുന്നത്. ഇന്നലെ പെരുമാറ്റച്ചട്ട കാലാവധി അവസാനിച്ച സാഹചര്യത്തിലാണു നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.