ഭൂമി പോക്കുവരവ് സ്റേ ചെയ്തു
Friday, July 3, 2015 1:45 AM IST
കൊച്ചി: കളമശേരി ഭൂമി തട്ടിപ്പു കേസില്‍ പ്രതിയും സലിംരാജിന്റെ ബന്ധുവുമായ അബ്ദുള്‍ മജീദിന്റെ ഭൂമി പോക്കുവരവ് ചെയ്തു കൊടുക്കുന്നത് ഹൈക്കോടതി സ്റേ ചെയ്തു. അബ്ദുള്‍ മജീദിന്റെ ഉടമസ്ഥതയിലുണ്െടന്നു പറയുന്ന ഭൂമിയില്‍ 1.47 ഏക്കര്‍ ഭൂമി മിച്ചഭൂമിയാണെന്നാരോപിച്ച് കളമശേരി സ്വദേശിനി എന്‍.എ. ആരിഫ നല്‍കിയ ഹര്‍ജിയില്‍ ജസ്റീസ് കെ. വിനോദ് ചന്ദ്രനാണ് പോക്കുവരവ് സ്റേ ചെയ്തത്.

കളമശേരി പത്തടിപ്പാലത്ത് എന്‍.എ. ആരിഫയുടെ ഉള്‍പ്പെടെയുള്ള ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അബ്ദുള്‍ മജീദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സിബിഐ അന്വേഷണം നടന്നുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.