ചങ്ങനാശേരി അതിരൂപത നിരണംതീര്‍ഥാടനം അഞ്ചിന്
Friday, July 3, 2015 1:55 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ യുവദീപ്തി- കെസിവൈഎം നേതൃത്വം നല്‍കുന്ന 11-ാം നിരണംതീര്‍ഥാടനം അഞ്ചിനു നടക്കും. രാവിലെ എട്ടിന് ചങ്ങനാശേരി കത്തീഡ്രല്‍ ദേവാലയത്തില്‍നിന്നാരംഭിക്കുന്ന തീര്‍ഥാടനം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ഉദ്ഘാടനം ചെയ്യും.

അതിരൂപത പ്രസിഡന്റ് സുബിന്‍ ദേവസ്യായ്ക്കു കത്തിച്ച തിരിയും, ഡെപ്യൂട്ടി പ്രസിഡന്റ് ഡെയ്സി ബേബിക്ക് പതാകയും ആര്‍ച്ച് ബിഷപ് കൈമാറും.


അഞ്ചു ജില്ലകളിലെ പതിനഞ്ച് ഫൊറോനകളില്‍നിന്നായി ആയിരക്കണക്കിന് വിശ്വാസികള്‍ തീര്‍ഥാടനത്തില്‍ പങ്കുചേരും. മാവേലിക്കര ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് സന്ദേശം നല്‍കും. യുവദീപ്തി-കെസിവൈഎം ചങ്ങനാശേരി അതിരൂപത ഡയറക്ടര്‍ ഫാ. സന്തോഷ് തര്‍മശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പതിനഞ്ച് ഫൊറോനകളുടെ ഡയറക്ടര്‍മാര്‍ ചേര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നേര്‍ച്ച ഭക്ഷണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.