സീറോ മലബാര്‍ സഭാ ദിനാഘോഷം ഇന്ന്
Friday, July 3, 2015 1:55 AM IST
കൊച്ചി: ഭാരത അപ്പസ്തോലന്‍ മാര്‍ തോമ്മാശ്ളീഹായുടെ പുണ്യസ്മൃതിയില്‍ സീറോ മലബാര്‍ സഭാമക്കള്‍ക്ക് ഇന്നു സഭാദിനാഘോഷം. സഭയുടെ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസിലാണ് ആഘോഷം നടക്കുന്നത്. രാവിലെ 9.30നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പതാക ഉയര്‍ത്തും. പൊതുസമ്മേളനത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ കത്തോലിക്കാ വിശ്വാസികളുടെ അജപാലകനായ ബിഷപ് ഡോ. പോള്‍ ഹിന്‍ഡര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മേജര്‍ ആര്‍ച്ച്ബിഷപ് അധ്യക്ഷത വഹിക്കും. 11.30ന് ആഘോഷമായ റാസ കുര്‍ബാനയില്‍ മാര്‍ ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും.

ഉച്ചകഴിഞ്ഞു നടക്കുന്ന സെഷനില്‍ ക്ളാരിസ്റ് സഭയുടെ അസിസ്റന്റ് സുപ്പീരിയര്‍ ജനറല്‍ സിസ്റര്‍ ജിയോ മരിയ, സീറോ മലബാര്‍ സഭ റിലീജിയസ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് ഫാ. വില്‍സണ്‍ മൊയലന്‍, മലബാര്‍ മിഷനറി ബ്രദേഴ്സിന്റെ സുപ്പീരിയര്‍ ജനറല്‍ ബ്രദര്‍ ഫ്രാങ്കോ എന്നിവര്‍ സന്യസ്തജീവിത ദര്‍ശനങ്ങളെക്കുറിച്ചു സംസാരിക്കും.


ബെന്നി ബഹനാന്‍ എംഎല്‍എ, കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍, റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, റവ.ഡോ. ജോസ് ചിറമേല്‍, ഫാ. മാത്യു പുളിമൂട്ടില്‍ എന്നിവര്‍ പ്രസംഗിക്കും. സീറോ മലബാര്‍ സിനഡിന്റെ ഔദ്യോഗിക ബഹുമതിയായ വൈദികരത്നം, എറണാകുളം-അങ്കമാലി അതിരൂപതയിലെ ഫാ. ആന്റണി ഇലവുംകുടിയ്ക്കു മേജര്‍ ആര്‍ച്ച്ബിഷപ് സമര്‍പ്പിക്കുമെന്ന് കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.