പ്രകൃതി സംരക്ഷണം ജീവിത അജന്‍ഡയാക്കി മാറ്റണം: മുഖ്യമന്ത്രി
പ്രകൃതി സംരക്ഷണം ജീവിത അജന്‍ഡയാക്കി മാറ്റണം: മുഖ്യമന്ത്രി
Friday, July 3, 2015 1:31 AM IST
തിരുവനന്തപുരം: പ്രകൃതി സംരക്ഷണം ഓരോ വ്യക്തിയുടെയും ജീവിതത്തിലെ പ്രധാന അജന്‍ഡയാക്കി മാറ്റണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വനം വകുപ്പ് നടപ്പാക്കുന്ന പ്രകൃതി പരിപാലകന്‍ പദ്ധതി വഴുതക്കാട് വനം വകുപ്പ് ആസ്ഥാനത്തെ വനശ്രി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ വച്ച് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി ചലച്ചിത്ര നടന്‍ മമ്മൂട്ടിയെ പ്രഖ്യാപിച്ചു. കുമരകത്ത് 15 ഏക്കര്‍ പാടം വിലയ്ക്കു വാങ്ങി ജൈവകൃഷി നടത്തുന്ന കര്‍ഷകനായ കലാകാരനാണ് മമ്മൂട്ടിയെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. പ്രകൃതിയെ അവഗണിക്കുന്നതിന്റെ ദോഷങ്ങളാണ് സമൂഹത്തില്‍ പടരുന്ന മാരകരോഗങ്ങള്‍ക്കു കാരണമെന്ന് പദ്ധതി രേഖ പ്രകാശനം ചെയ്ത് മമ്മൂട്ടി പറഞ്ഞു.


ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, സുഗതകുമാരി, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ കെ.ചന്ദ്രിക, കൌണ്‍സിലര്‍ സുരേഷ്കുമാര്‍, ഫോറസ്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ വി.എസ്. ഗോറി എന്നിവര്‍ പ്രസംഗിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.