ഓഗസ്റ് 11നു ജനകീയ ധര്‍ണയുമായി സിപിഎം
ഓഗസ്റ് 11നു ജനകീയ ധര്‍ണയുമായി സിപിഎം
Wednesday, July 29, 2015 12:29 AM IST
തിരുവനന്തപുരം: വിലക്കയറ്റത്തിനും കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്കും അഴിമതിക്കുമെതിരേ ദേശവ്യാപകമായി സിപിഎം നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തുന്നു. ഓഗസ്റ് 11നു മഞ്ചേശ്വരം താലൂക്ക് ഓഫീസ് മുതല്‍ രാജ്ഭവന്‍ വരെ 1,000 കിലോമീറ്റര്‍ ദൂരത്തില്‍ റോഡിന്റെ പടിഞ്ഞാറുവശത്തായിരിക്കും ജന കീയ പ്രതിരോധ സമരം. ഓരോ ജില്ലയിലും ജനകീയ പ്രതിരോധ ധര്‍ ണ സംഘടിപ്പിക്കുന്ന റൂട്ട് ചുവടെ.

കാസര്‍ഗോഡ്-നാഷണല്‍ ഹൈവേ 17ലും കണ്ണൂര്‍- കാലിക്കടവ് മുതല്‍ എന്‍.എച്ച് 17-ല്‍. കോഴിക്കോട്-പൂഴിത്തല മുതല്‍ രാമനാട്ടുകര വരെ. മലപ്പുറം- രാമനാട്ടുകര മുതല്‍. പാലക്കാട്-പുലാമന്തോള്‍ മുതല്‍. തൃശൂര്‍-ചെറുതുരുത്തി മുതല്‍. എറണാകുളം-പൊങ്ങം മുതല്‍ (എന്‍.എച്ച് 47). ആലപ്പുഴ-അരൂര്‍ മുതല്‍ ഓച്ചിറ വരെ (എന്‍.എച്ച് 47). കൊല്ലം-ഓച്ചിറ മുതല്‍ പാരിപ്പള്ളി കടമ്പാട്ടുകോണം വരെ (എന്‍.എച്ച് 47).


തിരുവനന്തപുരം-കടമ്പോട്ടുകോ ണം മുതല്‍ കേശവദാസപുരം വഴി രാജ്ഭവന്‍ വരെ. കൂടാതെ, എംസി റോഡില്‍ അങ്കമാലി മുതല്‍ കേശവദാസപുരം വരെ 241 കിലോമീറ്ററും, പ്രതിരോധ സമരം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.