കത്തോലിക്കാ കോണ്‍ഗ്രസ് മോചനയാത്ര ശനിയാഴ്ച തുടങ്ങും
Wednesday, July 29, 2015 12:34 AM IST
കോട്ടയം: കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മോചനയാത്ര ഓഗസ്റ് ഒന്നിനു തുടങ്ങും. തിരുവനന്തപുരത്തുനിന്നുള്ള തെക്കന്‍ മേഖലാ ജാഥയും കാസര്‍ഗോടുനിന്നുള്ള വടക്കന്‍ മേഖലാ ജാഥയും എട്ടിന് അങ്കമാലിയില്‍ ചേരുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും. സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റിന്‍ തെക്കന്‍ മേഖലാ ജാഥയും ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം വടക്കന്‍ മേഖലാ ജാഥയും നയിക്കും.

തിരുവനന്തപുരം ലൂര്‍ദ് പള്ളി അങ്കണത്തില്‍നിന്നുള്ള മോചനയാത്ര ശനിയാഴ്ച വൈകുന്നേരം 4.30ന് ആരംഭിക്കും. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാണി പുതിയിടം മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റിന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറിയും മോചനയാത്രയുടെ ജനറല്‍ കണ്‍വീനറുമായ സൈബി അക്കര വിഷയാവതരണം നടത്തും. സംസ്ഥാന ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കപ്പിള്ളി, ലൂര്‍ദ്പള്ളി അസിസ്റന്റ് വികാരി ഫാ. ജോര്‍ജ് മാന്തുരുത്തി, സംസ്ഥാന നേതാക്കളായ ജോസുകുട്ടി മാടപ്പിള്ളി, സാജു അലക്സ്, സ്റീഫന്‍ ജോര്‍ജ്, വിവിധ രൂപത പ്രസിഡന്റുമാരായ ജോര്‍ജ് ജോസഫ് വാതപ്പള്ളി, സെബാസ്റ്യന്‍ വടശേരി, ജോയി മുപ്രാപ്പള്ളില്‍, ഐപ്പച്ചന്‍ തടിക്കാട്ട്, കെ.സി. ജോര്‍ജ്, ജോമി ഡൊമനിക്്, രാജീവ് ജോസഫ്, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ജോസ് മുക്കം തുടങ്ങിയവര്‍ പ്രസംഗിക്കും. തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന മോചനയാത്ര ചങ്ങനാശേരി, കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, ഇടുക്കി, കോതമംഗലം എന്നീ രൂപതാ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് അങ്കമാലിയിലെത്തും.

വിവിധ രൂപതാ കേന്ദ്രങ്ങളില്‍ നടക്കുന്ന സ്വീകരണസമ്മേളനങ്ങളില്‍ ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പവ്വത്തില്‍, ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത തുടങ്ങിയവര്‍ പ്രസംഗിക്കും.

കാസര്‍ഗോഡ് ബന്തടുക്കയില്‍ നിന്നാരംഭിക്കുന്ന വടക്കന്‍ മേഖല മോചനയാത്ര ഉച്ചകഴിഞ്ഞ് 3.30ന് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. തലശേരി, മാനന്തവാടി, താമരശേരി, പാലക്കാട്, തൃശൂര്‍, ഇരിങ്ങാലക്കുട രൂപതാ കേന്ദ്രങ്ങളിലൂടെയും കടന്നുവരുന്ന ജാഥ എട്ടിന് അങ്കമാലിയില്‍ എത്തിച്ചേരും. വിവിധ സ്വീകരണസമ്മേളനങ്ങളില്‍ മാര്‍ ജോര്‍ജ് വലിയമറ്റം, മോണ്‍.ഏബ്രഹാം പോണാട്ട്, മോണ്‍. ജോര്‍ജ് എളൂകുന്നേല്‍, റവ. ഡോ. ജോര്‍ജ് കാഞ്ഞിരക്കാട്ട്, റവ. ഡോ. ജോസഫ് കാക്കരമറ്റം, ഫാ.ഏബ്രഹാം പറമ്പേട്ട്, റവ. ഡോ. ജോര്‍ജ് കുടിലില്‍, റവ.ഡോ.ജോസഫ് പാംപ്ളാനി, ഫാ.തോമസ് തെങ്ങുംപള്ളി, റവ.ഡോ.തോമസ് കൊച്ചുകരോട്ട്, പ്രസിഡന്റ് ദേവസ്യ കൊങ്ങോല, കേന്ദ്രകമ്മിറ്റി ഭാരവാഹികളായ അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍, ബേബി പെരുമാലില്‍, ഡേവിസ് പുത്തൂര്‍, ഡേവിസ് തുളുവത്ത്, അതിരൂപത ജനറല്‍ സെക്രട്ടറി ജോണി തോമസ് വടക്കേക്കര, ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് മലബാര്‍ റീജിയണ്‍ പ്രസിഡന്റ് മാത്യു പൂഴിക്കാല, ജനറല്‍ സെക്രട്ടറി സൈമണ്‍ കല്ലൂര്‍, കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളായ പിയൂസ് പറേടം, ചാക്കോച്ചന്‍ കാരാമയില്‍, ജോസഫ് പുള്ളോലിക്കല്‍, മാത്യു പൂനാച്ചി, ബേബി നെട്ടനാനി, തോമസ് മാണി കളപ്പുര എന്നിവര്‍ പ്രസംഗിക്കും.


സമാപനത്തോടനുബന്ധിച്ച് എട്ടിനു വൈകുന്നേരം നാലിനു അങ്കമാലിയില്‍ നടക്കുന്ന റാലിയിലും അല്മായ മഹാസമ്മേളനത്തിലും ഒരുലക്ഷംപേര്‍ പങ്കെടുക്കും. അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ഗൌണ്ടില്‍ നടക്കുന്ന സംസ്ഥാനസമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തും. കാര്‍ഷികമേഖലയില്‍ കര്‍ഷകര്‍ നേരിടുന്ന കടുത്തപ്രതിസന്ധികള്‍ക്കു പരിഹാരം കാണുന്നതിനും കാര്‍ഷിക മേഖലയിലെ അവഗണനക്കെതിരെയും ലോകമെമ്പാടും വര്‍ധിച്ചുവരുന്ന മതപീഡനങ്ങള്‍ക്കും തീവ്രവാദികള്‍ നടത്തുന്ന അരുംകൊലകള്‍ക്കെതിരേയും ലോക മനഃസാക്ഷി ഉണര്‍ത്താനും അഴിമതികള്‍ക്കെതിരെയുമാണു മോചനയാത്ര സംഘടിപ്പിക്കുന്നതെന്നു സംഘാടകര്‍ പറഞ്ഞു. പത്രസമ്മേളനങ്ങളില്‍ സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റ്യന്‍, സംസ്ഥാന സെക്രട്ടറി സൈബി അക്കര, സംസ്ഥാന ട്രഷറര്‍ ജോസുകുട്ടി മാടപ്പിള്ളി, തങ്കച്ചന്‍ പൊന്‍മാങ്കല്‍, റവ.ഡോ.തോമസ് കൊച്ചുകരോട്ട്, ദേവസ്യ കൊങ്ങോല, അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍, പിയൂസ് പറേടം, ഫാ.മാണി മേല്‍വെട്ടം തുടങ്ങിയവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.