ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ പദവിയുടെ മഹത്വം മനസിലാക്കണം: ജോണി നെല്ലൂര്‍
ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ പദവിയുടെ മഹത്വം മനസിലാക്കണം: ജോണി നെല്ലൂര്‍
Wednesday, July 29, 2015 12:35 AM IST
തിരുവനന്തപുരം: ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ പദവിയുടെ മഹത്വം മനസിലാക്കണമെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍.

എജിയെ വിമര്‍ശിച്ച മുഖ്യമന്ത്രിക്കെതിരേ കഴിഞ്ഞ ദിവസം ഒരു ജഡ്ജി നടത്തിയ പരാമര്‍ശം അനവസരത്തിലാണ്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഭാഗമായി ശിരോവസ്ത്രം മാറ്റി പരിശോധിക്കാന്‍ പരീക്ഷാര്‍ഥികള്‍ തയാറായെങ്കിലും അവ കര്‍ശനമായി നീക്കം ചെയ്യണമെന്ന നിലപാടാണ് ചില കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ഇത്തരം നിലപടുകള്‍ മൌലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമായി മാത്രമേ കാണാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.