പ്ളസ് വണ്‍: രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം
Wednesday, July 29, 2015 12:38 AM IST
തിരുവനന്തപുരം: അപേക്ഷിച്ചിട്ടും ഇതുവരേയും അലോട്ട്മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം. വേക്കന്‍സി വിവരം ഇന്നു രാവിലെ 10ന് അഡ്മിഷന്‍ വെബ്സൈറ്റായ ംംം.വരെമു.സലൃമഹമ.ഴ്ീ.ശി ല്‍ പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കാത്തവര്‍ രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി റിന്യൂവല്‍ ഫോം നേരത്തേ അപേക്ഷ സമര്‍പ്പിച്ച സ്കൂളില്‍ സമര്‍പ്പിക്കണം.

ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ സ്കൂളുകളില്‍ നിന്നു ലഭിക്കുന്ന പുതിയ അപേക്ഷ പൂരിപ്പിച്ച് സ്കൂളുകളില്‍ സമര്‍പ്പിക്കണം. മുഖ്യഘട്ടത്തില്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച് പ്രിന്റൌട്ട് സ്കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കാത്തവര്‍ പ്രിന്റൌട്ടില്‍ പുതിയ ഓപ്ഷനുകള്‍ എഴുതിച്ചേര്‍ത്ത് ഏറ്റവും അടുത്ത സര്‍ക്കാര്‍ / എയിഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം. സപ്ളിമെന്ററി അലോട്ട്മെന്റിനായുളള അപേക്ഷ 30നു വൈകുന്നേരം നാലിന് സമര്‍പ്പിക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.